കേരളത്തില്‍ കുടുങ്ങിയ റഷ്യന്‍ പൗരന്മാരെ പ്രത്യേക വിമാനത്തില്‍ ഇന്ന് റഷ്യയിലേക്ക് തിരിച്ചയക്കും

തിരുവനന്തപുരം: കേരളത്തിലെ ലോക്ക്ഡൗണില്‍ കുടുങ്ങിയ 180 റഷ്യന്‍ പൗരന്മാരെ അവിടെ നിന്നെത്തിയ പ്രത്യേക വിമാനത്തില്‍ ഇന്ന് റഷ്യയിലേക്ക് തിരിച്ചയക്കും. ഉച്ചയ്ക്ക് 1.30 ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ക്വാറന്റൈന്‍ കാലാവധി കഴിഞ്ഞ് രോഗ ബാധയില്ലെന്ന് തെളിയിക്കുന്ന ആരോഗ്യ വകുപ്പിന്റെ സര്‍ട്ടിഫിക്കറ്റുളളവര്‍ക്കാണ് യാത്രയ്ക്ക് അനുമതി നല്‍കിയത്.

അതേസമയം ഇന്ത്യയുടെ അനുമതി ലഭിക്കാത്ത സാഹചര്യത്തില്‍ പതിനഞ്ച് മുതല്‍ യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് സര്‍വീസ് നടത്താനുള്ള തീരുമാനം ഫ്‌ലൈ ദുബായി മരവിപ്പിച്ചു. ദുബായിയുടെ ബജറ്റ് എയര്‍ലൈനായ ഫ്‌ലൈദുബായി ഏപ്രില്‍ പതിനഞ്ചു മുതല്‍ കോഴിക്കോട്, നെടുമ്പാശ്ശേരി ഉള്‍പ്പെടെ ഇന്ത്യയിലെ ഏഴ് കേന്ദ്രങ്ങളിലേക്ക് സര്‍വീസ് നടത്തുമെന്ന് അറിയിച്ചിരുന്നതിനെതുടര്‍ന്ന് വെബ്‌സൈറ്റ് വഴി ടിക്കറ്റു വില്‍പനയും തുടങ്ങി.

എന്നാല്‍ അന്താരാഷ്ട്ര കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിക്കാത്തതിനാല്‍ ഫ്‌ലൈ ദുബായി തീരുമാനം മരവിപ്പിക്കുകയായിരുന്നു. ഇതോടെ ഗള്‍ഫില്‍ ആശങ്കയില്‍ കഴിയുന്ന പ്രവാസികളുടെ മടക്കം വീണ്ടും വൈകുന്നതാണ്.

Comments are closed.