കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം : പ്രധാനമന്ത്രി ഇന്ന് പ്രതിപക്ഷ പാര്‍ട്ടികളുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തും

ദില്ലി: രാജ്യത്ത് ലോക് ഡൗണ്‍ 14ന് അവസാനിക്കേ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ച് പ്രതിപക്ഷ പാര്‍ട്ടികളുമായി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചര്‍ച്ച നടത്തും. അതേസമയം 21 ദിവസത്തേക്ക് പ്രഖ്യാപിച്ച ലോക് ഡൗണ്‍ നീട്ടണമെന്നാണ് ഐസിഎംആറിന്റെയും ഭൂരിഭാഗം സംസ്ഥാനങ്ങളുടെയും ആവശ്യം.

രാജ്യത്താകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 4,800 കടന്നു. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം 124 പേരാണ് ഇതുവരെ മരിച്ചത്. അതിനാല്‍ ഈ സാഹചര്യത്തില്‍ ലോക് ഡൗണ്‍ നീട്ടിയേക്കുമെന്നാണ് വിവരം. എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരാകും അന്തിമ നിലപാട് എടുക്കുന്നത്. അതേസമയം ഞായറാഴ്ച മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ്, മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി എന്നിവരുമായി മോദി സംസാരിച്ചിരുന്നു.

Comments are closed.