അബുദാബിയില്‍ മതവിരുദ്ധമായ ഫേസ്ബുക്ക് പോസ്റ്റിട്ട ഇന്ത്യക്കാരന് ജോലി നഷ്ടമായി

അബുദാബി: അബുദാബിയില്‍ മതവിരുദ്ധമായ ഫേസ്ബുക്ക് പോസ്റ്റിട്ട സ്വകാര്യ കമ്പനിയില്‍ ഫിനാന്‍ഷ്യല്‍ മാനേജരായിരുന്ന ഇന്ത്യക്കാരന് ജോലി നഷ്ടമായി. എന്നാല്‍ ഇസ്ലാമോഫോബിയ പ്രകടിപ്പിച്ച ഇയാള്‍ക്കെതിരെ നിയമനടപടിക്ക് ശുപാര്‍ശ ചെയ്തതായും അധികൃതര്‍ അറിയിച്ചതായാണ് വിവരം.

ഇന്ത്യയിലെ ഒരു മതവിഭാഗം പൊതുസ്ഥലങ്ങളില്‍ തുപ്പി കൊറോണ വൈറസ് പടര്‍ത്തുന്നുവെന്നും, ഭീകരാക്രമണത്തേയും കൊവിഡ് പടര്‍ത്തുന്നതിനെയും താരതമ്യം ചെയ്തുമുള്ള ഇയാളുടെ പോസ്റ്റിനൊപ്പം വ്യാജ വീഡിയോയും ഉണ്ടായിരുന്നു. തുടര്‍ന്ന് സംഭവം കമ്പനി അധികൃതരുടെ ശ്രദ്ധയില്‍പ്പെടുകയും നിയമനടപടി തുടങ്ങുകയുമായിരുന്നു.

Comments are closed.