Ultimate magazine theme for WordPress.

സൗദിയില്‍ ഇതുവരെ 2,795 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു ; ഇന്ന് മുന്ന് മരണം

റിയാദ്: സൗദിയില്‍ ഇതുവരെ 2,795 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു ഇന്ന് മുന്ന് പേര്‍ മരിച്ചു. എന്നാല്‍ 615 പേര്‍ക്ക് രോഗമുക്തിയും ഉണ്ടായി. ഇതോടെ മരണസംഖ്യ 41 ആയി. അതേസമയം നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ വൈറസ് വ്യാപനം തടയാനാകില്ലെന്നും രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടാകുമെന്നും ആരോഗ്യ മന്ത്രാലയ വ്യക്താവ് ഡോ.മുഹമ്മദ് അല്‍ അബ്ദുള്‍ ആലി അറിയിച്ചു.

തുടര്‍ന്ന് ജനങ്ങള്‍ മാര്‍ഗ്ഗനിര്‍ദ്ദേശം പാലിക്കണം. ലോകത്തു മികച്ച മെഡിക്കല്‍ സൗകര്യങ്ങളൊരുക്കിയ രാജ്യങ്ങളുടെ പട്ടികയിലാണ് സൗദി. എണ്‍പതിനായിരം ബെഡുകളും എണ്ണായിരത്തിലധികം വെന്റിലേറ്ററുകളും രാജ്യത്ത് സജ്ജീകരിച്ചിട്ടുള്ളതായും അദ്ദേഹം പറയുന്നു. അതേസമയം കൊവിഡ് വ്യാപനം തടയാനായി വിവിധ നഗരങ്ങളില്‍ ഏര്‍പ്പെടുത്തിയ 24 മണിക്കൂര്‍ കര്‍ഫ്യൂവിനു പിന്നാലെ രാജ്യത്തെ മുഴുവന്‍ സ്ഥലങ്ങളിലും നാളെ മുതല്‍ വൈകുന്നേരം 3 മൂന്നു മുതല്‍ രാവിലെ ആറുവരെയാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

തുടര്‍ന്ന് റിയാദ്, തബൂക്ക്, ദമ്മാം, ദഹ്‌റാന്‍, ഹഫൂഫ്, ജിദ്ദ, തായിഫ്, ഖത്തീഫ്, അല്‍ കോബാര്‍ എന്നിവിടങ്ങളില്‍ ഇന്ന് മുതല്‍ 24 മണിക്കൂറാണ് കര്‍ഫ്യൂ. നേരത്തെ മക്കയിലും മദീനയിലും 24 മണിക്കൂര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു. അതേസമയം ആശുപത്രി, ഭക്ഷണ സാധനങ്ങള്‍ തുടങ്ങിയ അത്യാവശ്യ കാര്യങ്ങള്‍ക്കായി രാവിലെ ആറു മുതല്‍ വൈകുന്നേരം മൂന്നുവരെ പുറത്തുപോകാന്‍ അനുവാദമുണ്ട്.

Comments are closed.