കോവിഡ് 19 : യുഎസില്‍ നാല് മലയാളികള്‍ കൂടി മരിച്ചു

ന്യൂയോര്‍ക്ക് : കോവിഡ് ബാധിച്ച് യുഎസില്‍ നാല് മലയാളികള്‍ കൂടി മരിച്ചു. ഫിലഡല്‍ഫിയയില്‍ കോഴഞ്ചേരി തെക്കേമല സ്വദേശി ലാലുപ്രതാപ് ജോസ് (64), ന്യൂയോര്‍ക്ക് ഹൈഡ് പാര്‍ക്കില്‍ തൊടുപുഴ കരിങ്കുന്നം മറിയാമ്മ മാത്യു (80), ന്യൂയോര്‍ക് റോക്ലാന്‍ഡില്‍ തൃശൂര്‍ സ്വദേശി ടെന്നിസണ്‍ പയ്യൂര്‍(82), ടെക്‌സസില്‍ കോഴിക്കോട് കോടഞ്ചേരി വേളംകോട് ഞാളിയത്ത് റിട്ട. ലഫ്. കമാന്‍ഡര്‍ സാബു എന്‍. ജോണിന്റെ മകന്‍ പോള്‍ (21) എന്നിവരാണ് മരണപ്പെട്ടത്.

ലാലുപ്രതാപ് ജോസ് ന്യുയോര്‍ക്ക് മെട്രോ ട്രാഫിക് അഡ്മിനിസ്ട്രഷനില്‍ (സബ് വെ) ട്രാഫിക് കണ്‍ട്രോളറായിരുന്നു. മറിയാമ്മ മാത്യു കോവിഡ് ബാധിതയായി വിന്‍ത്രോപ് ആശൂപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. നെടിയശാല പുത്തന്‍ വീട്ടില്‍ മാത്യു കോശിയുടെ ഭാര്യയാണ്. മക്കള്‍: വിനി, വിജു, ജിജു. ആലപ്പുഴ കരുവാറ്റ വടക്ക് താശിയില്‍ സാംകുട്ടി സ്‌കറിയയുടെ ഭാര്യ അന്നമ്മ (52) ന്യൂജഴ്‌സിയില്‍ കഴിഞ്ഞ ദിവസം മരിച്ചു.

നെടുമുടി പഞ്ചായത്ത് നാലാം വാര്‍ഡ് പന്തപ്പാട്ടുചിറ കുടുംബാംഗമാണ് അന്നമ്മ. 8 വര്‍ഷമായി യുഎസിലാണ്. മക്കള്‍: സീന (ദുബായ്), സ്മിത, ക്രിസ് (ന്യൂ ജഴ്‌സി). മരുമകന്‍: അനീഷ്. പോളിന് ഹോസ്റ്റലില്‍നിന്നാണു രോഗബാധയുണ്ടായത്. പിതാവ് നാവികസേനയില്‍നിന്നു വിരമിച്ച ശേഷം ഡാലസില്‍ ഐബിഎമ്മില്‍ ജോലി ചെയ്യുകയാണ്. മാതാവ് ജെസി. ഏക സഹോദരന്‍ ഡേവിഡ്.

Comments are closed.