Ultimate magazine theme for WordPress.

കോട്ടയത്ത് ഇന്നലെ കൊവിഡ് ലക്ഷണങ്ങളോടെ 84 വയസുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കോട്ടയം: കോട്ടയത്ത് ഇന്നലെ കൊവിഡ് ലക്ഷണങ്ങളോടെ 84 വയസുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനാ ഫലം നാളെ ലഭിക്കും. എന്നാല്‍ കോട്ടയത്ത് നിലവില്‍ പൊസിറ്റീവ് കേസുകള്‍ ഇല്ല. അതേസമയം നാല് പേര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ലക്ഷണങ്ങളോടെ ചികിത്സയിലാണ്.

അതേസമയം കോട്ടയത്ത് 3336 പേരാണ് വീടുകളില്‍ നിരീക്ഷണത്തിലുള്ളത്. 67 ഫലങ്ങള്‍ ലഭിച്ചിട്ടില്ല. അതേ സമയം തബ് ലിഗ് സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ ശേഷം രോഗം സ്ഥിരീകരിച്ച ആലപ്പുഴ സ്വദേശിയുമായി നേരിട്ട് ബന്ധപ്പെട്ട പത്ത് പേരുടെ ഫലം വന്നു.എല്ലാം നെഗറ്റീവാണ്. ഇതില്‍ മൂന്ന് കുട്ടികളുമുണ്ട്. ഇതില്‍ രണ്ട് പേരുടെ ഫലം ലഭിച്ചിട്ടില്ല.

Comments are closed.