ലോക്ക് ഡൗണ്‍ പിന്‍വലിക്കുന്ന കാര്യം കേന്ദ്ര നിലപാടുകള്‍ വന്ന ശേഷം മാത്രമെന്ന് മന്ത്രിസഭായോഗം

തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് തുടരുന്ന ലോക്ക് ഡൗണ്‍ പിന്‍വലിക്കുന്ന കാര്യം കേന്ദ്ര നിലപാടുകള്‍ വന്ന ശേഷം മാത്രം മതിയെന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. ഇക്കാര്യത്തില്‍ കേരളത്തിന് തനിച്ച് തീരുമാനം എടുക്കാന്‍ കഴിയില്ലെന്നും കേന്ദ്രത്തിന്റെ അന്തിമ തീരുമാനം വരട്ടെയെന്നുമാണ് മന്ത്രിസഭായോഗം വിലയിരുത്തുന്നത്.

സംസ്ഥാനത്ത് വര്‍ക്ക് ഷോപ്പുകള്‍ക്കും മൊബൈല്‍ കടകള്‍ക്കും നിയന്ത്രിതമായി പ്രവര്‍ത്തിക്കാന്‍ അനുവദിച്ചുള്ള മാനദണ്ഡങ്ങള്‍ പുറത്തു വന്നു. ഞായര്‍, വ്യാഴം ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ അഞ്ച് വരെ തുറക്കാമെന്നും അതേസമയം എട്ടു ടെക്നീഷ്യന്‍മാര്‍ക്ക് മാത്രമായിരിക്കും പ്രവര്‍ത്തിക്കാന്‍ അനുമതി. മൊബൈല്‍ റീച്ചാര്‍ച്ച് ഇടങ്ങള്‍ ഞായര്‍ തുറന്നു പ്രവര്‍ത്തിക്കാവുന്നതാണ്.

കൂടാതെ പൊതുഗതാഗതം മെയ് 15 വരെ നിര്‍ത്തി വെയ്ക്കാനും പൊതുസ്ഥലങ്ങള്‍ അടച്ചിടുന്നത് മൂന്നാഴ്ചത്തേക്ക് കൂടി തുടരാനുമാണ് നിര്‍ദേശം. ലോക്ക് ഡൗണ്‍ എടുത്തുമാറ്റുന്ന കാര്യത്തില്‍ മൂന്ന് ഘട്ടങ്ങളായി തീരുമാനം മതിയെന്നാണ് കേരളസര്‍ക്കാര്‍ നിയോഗിച്ച വിവിധ സമിതിയുടെയും ശുപാര്‍ശ. തുടര്‍ന്ന് മന്ത്രിസഭായോഗം തിങ്കളാള്ച വീണ്ടും ചേരും. അതേസമയം ലോക് ഡൗണ്‍ നീട്ടാനുള്ള ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ്ധ സമിതിയും സര്‍ക്കാരിന് നല്‍കിയിരുന്നു.

Comments are closed.