മുംബൈ വൊക്കാര്‍ഡ് ആശുപത്രിയില്‍ കൊവിഡ് ബാധിച്ച 46 മലയാളി നഴ്‌സുമാരില്‍ 30 പേര്‍ക്കും രോഗക്ഷണങ്ങളില്ല

മുംബൈ: മുംബൈയില്‍ രോഗികളെ കൊണ്ട് ആശുപത്രികള്‍ നിറയുന്നതിനിടെയാണ് ആരോഗ്യ പ്രവര്‍ത്തകരും രോഗബാധിതരായത്. എന്നാല്‍ മുംബൈ വൊക്കാര്‍ഡ് ആശുപത്രിയില്‍ കൊവിഡ് ബാധിച്ച 46 മലയാളി നഴ്‌സുമാരില്‍ 30 പേര്‍ക്കും രോഗക്ഷണങ്ങളില്ല. കൂടാതെ ഗുരുതരാവസ്ഥയില്‍ കഴിഞ്ഞ നഴ്‌സിന്റെ ആരോഗ്യനിലയിലും പുരോഗതിയുണ്ട്.

അതേസമയം പ്രതിരോധമരുന്നുകള്‍ക്ക് രോഗലക്ഷണങ്ങളെ ഇല്ലാതാക്കാന്‍ ആകില്ലെന്നാണ് വിദഗ്ദ അഭിപ്രായമെങ്കിലും എല്ലാവര്‍ക്കും രോഗംപടര്‍ന്ന് തുടങ്ങിയതോടെ മരുന്ന് നല്‍കിയിരുന്നു. എന്നാല്‍ നിലവില്‍ ആരുടേയും നിലയില്‍ ആശങ്കയില്ലെന്ന് ആശുപത്രി പറഞ്ഞിരുന്നു. ആശുപത്രി ജീവനക്കാരും രോഗികളുമായ കൂടുതല്‍ പേരുടെ ഫലം ഇനിയും ലഭിച്ചിട്ടില്ല. അതേസമയം രോഗസാധ്യതയുള്ള നഴ്‌സുമാരെ ക്വാറന്റൈന്‍ ചെയ്യാന്‍ ഇപ്പോഴും ആശുപത്രികള്‍ തയാറാകുന്നില്ലെന്ന് നഴ്‌സുമാരുടെ ബന്ധുക്കള്‍ പറയുന്നു.

Comments are closed.