ചേര്‍ത്തലയില്‍ കുടുംബകലഹത്തെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ മര്‍ദ്ദിച്ചു കൊന്നു

ആലപ്പുഴ: ചേര്‍ത്തലയില്‍ കുടുംബകലഹത്തെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ മര്‍ദ്ദിച്ചു കൊന്നു. ഇന്ന് പുലര്‍ച്ചയോടെ ചേര്‍ത്തല പട്ടണക്കാട് പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ പുതിയകാവ് പടിഞ്ഞാറെ ചാണിയില്‍ പ്രജിത്താണ് ഭാര്യ സൗമ്യയെ മര്‍ദ്ദിച്ചു കൊന്നത്.

എന്നാല്‍ കുടുംബകലഹത്തെ തുടര്‍ന്നുണ്ടായ പ്രകോപനത്തിലാണ് പ്രജിത്ത് ഭാര്യയെ മര്‍ദ്ദിച്ചു കൊന്നതെന്നാണ് പൊലീസ് പറഞ്ഞത്. എന്നാല്‍ സംഭവത്തിന് ശേഷം പ്രജിത്ത് സ്വമേധയാ പട്ടണക്കാട് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. തുടര്‍ന്ന് ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം സൗമ്യയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റുന്നതാണ്.

Comments are closed.