ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ആരോഗ്യനിലയില്‍ പുരോഗതി

ലണ്ടന്‍: കൊവിഡ് 19 വൈറസ് ബാധിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ആരോഗ്യനിലയില്‍ പുരോഗതി. രണ്ടാഴ്ച മുമ്പ് ബോറിസ് ജോണ്‍സണ് കൊവിഡ് 19 സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. ഞായറാഴ്ച് വൈകുന്നേരം സ്ഥിതി വഷളായതോടെ അദ്ദേഹത്തെ സെന്റ് തോമസ് ആശുപത്രിയിലേക്ക് മാറ്റി.

ചുമയും കടുത്ത പനിയുമുണ്ടായിരുന്ന അദ്ദേഹത്തിന്റെ നില തിങ്കളാഴ്ചയോടെ കൂടുതല്‍ ഗുരുതരമാവുകയായിരുന്നു. ഇതോടെയാണ് തീവ്രപരിചരണ വിഭാഗത്തിലേക്ക് അദ്ദേഹം മാറ്റിയത്. ഓക്സിജന്‍ പിന്തുണ നല്‍കുന്നുണ്ടെങ്കിലും അദ്ദേഹം വെന്റിലേറ്ററില്‍ അല്ലെന്ന് വിദേശകാര്യ സെക്രട്ടറി ഡോമനിക് റാബ് അറിയിച്ചു.

കൊവിഡ് 19 ലക്ഷണങ്ങളെ തുടര്‍ന്ന് മാര്‍ച്ച് 27 മുതല്‍ തന്നെ ബോറിസ് ജോണ്‍സണ്‍ ഡൗണിംഗ് സ്ട്രീറ്റിലെ വീട്ടില്‍ ഐസൊലേഷനിലായിരുന്നു. കഴിഞ്ഞ മാസം 27നാണ് ബോറിസ് ജോണ്‍സന് കൊവിഡ് സ്ഥിരീകരിച്ചത്. ബോറിസ് ജോണ്‍സന്റെ ആറുമാസം ഗര്‍ഭിണിയായ പങ്കാളിയും കൊവിഡ് ബാധിച്ച് ഐസൊലേഷനിലാണുള്ളത്.

Comments are closed.