കനറാ ബാങ്ക് എല്ലാ വായ്പകളുടേയും എംസിഎല്‍ആര്‍ നിരക്ക് വെട്ടിക്കുറച്ചു

തിരുവനന്തപുരം: കനറാ ബാങ്ക് എല്ലാ വായ്പകളുടേയും എംസിഎല്‍ആര്‍ നിരക്ക് വെട്ടിക്കുറച്ചു. തുടര്‍ന്ന് പലിശ നിരക്കിളവ് ഏപ്രില്‍ ഏഴ് മുതല്‍ പ്രാബല്യത്തില്‍ വന്നിരുന്നു. ഇതനുസരിച്ച് ഒരു വര്‍ഷം കാലയളവുള്ള വായ്പകളുടെ പലിശ നിരക്ക് 0.35 ശതമാനവും ആറു മാസത്തേക്കുള്ള നിരക്ക് 0.30 ശതമാനവും മൂന്ന് മാസത്തേക്കുള്ള പലിശ നിരക്ക് 0.20 ശതമാനവും ഒരു മാസ നിരക്ക് 0.15 ശതമാനവുമാണ് കുറച്ചത്.

തുടര്‍ന്ന് എല്ലാ എംസിഎല്‍ആര്‍ അധിഷ്ഠിത വായ്പകളുടേയും പുതിയ പലിശ നിരക്ക് 7.50 ശതമാനത്തിനും 7.85 ശതമാനത്തിനുമിടയിലായിരിക്കും. റിപ്പോ അധിഷ്ഠിത വായ്പകളുടെ നിരക്ക് 8.05 ശതമാനത്തില്‍ നിന്ന് 7.30 ശതമാനമായും കുറച്ചു.

Comments are closed.