രൂപയുടെ മൂല്യം ഒരു ശതമാനത്തോളം ഇടിവ്

മുംബൈ: ലോക്ക് ഡൗണിന്റെ പതിനഞ്ചാം ദിവസത്തിലേക്കെത്തുമ്പോള്‍ ബുധനാഴ്ച രൂപയുടെ മൂല്യത്തില്‍ ഒരു ശതമാനത്തോളം ഇടിവുണ്ടായി. 75.83 എന്ന നിരക്കില്‍ വ്യാപാരം ആരംഭിച്ച ശേഷം, പിന്നീട് ഇന്ത്യന്‍ രൂപ 76 ന് താഴേക്കെത്തുകയായിരുന്നു. എന്നാല്‍ ഉച്ചകഴിഞ്ഞപ്പോഴേക്കും മൂല്യത്തകച്ച 73 പൈസ അഥവാ 0.97 ശതമാനമായി.

ഇതോടെ യുഎസ് കറന്‍സിക്കെതിരെ രൂപയുടെ മൂല്യം 76.36 ല്‍ എത്തി. ഒടുവില്‍ വ്യാപാരം അവസാനിക്കുമ്പോള്‍ നിരക്ക് ഡോളറിനെതിരെ 76.34 എന്ന നിലയിലാണ്. കഴിഞ്ഞ ദിവസത്തെ നിരക്കിനെക്കാള്‍ 71 പൈസയാണ് കുറഞ്ഞത്. കഴിഞ്ഞ ദിവസം രൂപയുടെ മൂല്യം 75.63 രൂപയായിരുന്നു. അതേസമയം ഈ വര്‍ഷം ഇതുവരെ ഡോളറിനെതിരെ രൂപയുടെ മൂല്യം 6.98 ശതമാനമാണ് ഇടിഞ്ഞത്.

Comments are closed.