മോഹന്‍ലാലിനെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യണമെന്നാണ് ആഗ്രഹം : നിതീഷ് ഭരദ്വാജ്

മഹാഭാരതം എന്ന പരമ്പരയില്‍ ശ്രീകൃഷ്ണനായി എത്തിയ നിതീഷ് ഭരദ്വാജ് മലയാളി പ്രേക്ഷകര്‍ സ്‌നേഹിക്കുന്ന നടനാണ്. മലയാളത്തില്‍ ഞാന്‍ ഗന്ധര്‍വ്വന്‍ എന്ന സിനിമയില്‍ ഗന്ധര്‍വനായും എത്തി. എന്നാല്‍ മോഹന്‍ലാലിനെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യണമെന്നാണ് താലോലിക്കുന്ന ആഗ്രഹമെന്ന് നിതീഷ് ഭരദ്വാജ് പറയുകയാണ്. സിനിമ സംവിധായകന്‍ എന്ന നിലയില്‍ കഴിവു തെളിയിച്ചിട്ടുള്ളയാളാണ് നിതീഷ് ഭരദ്വാജ്.

മറാത്തിയില്‍ പിതൃറൂണ്‍ എന്ന സിനിമ സംവിധാനം ചെയ്യുന്നു. മികച്ച സംവിധായകനടക്കം അഞ്ച് അവാര്‍ഡുകള്‍ ലഭിച്ചു. മലയാളികള്‍ക്ക് നല്‍കാനുള്ള വിഷു കൈനീട്ടം എന്താണ് എന്ന ചോദ്യത്തിന് ഉത്തരമായാണ് നിതീഷ് ഭരദ്വാജ് ഇക്കാര്യം പറഞ്ഞത്. മനസില്‍ താലോലിക്കുന്ന ഒരു കൈനീട്ടമുണ്ട്. മോഹന്‍ലാലിനെ നായകനാക്കി ഒരു സിനിമ മലയാളത്തില്‍ സംവിധാനം ചെയ്യണം. ഭഗവാന്‍ കൃഷ്ണനും മാ ഭഗവതിയും അനുവദിച്ചാല്‍ അത് നടക്കുമെന്നും നിതീഷ് ഭരദ്വാജ് പറഞ്ഞു.

Comments are closed.