വിസ്ഡണ്‍ ലീഡിങ് ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ ആയി ഇംഗ്ലണ്ടിന്റെ ബെന്‍ സ്റ്റോക്സിനെ തെരെഞ്ഞെടുത്തു
ലണ്ടന്‍: ഐസിസിയുടെ പ്ലയര്‍ ഓഫ് ദ ഇയര്‍ പുരസ്കാരത്തിന് പുറമെ വര്‍ഷത്തെ വിസ്ഡണ്‍ ലീഡിങ് ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ ആയി ഇംഗ്ലണ്ടിന്റെ ബെന്‍ സ്റ്റോക്സിനെ തെരെഞ്ഞെടുത്തു. 2005ല്‍ ഫ്ളിന്റോഫാണ് അവസാനമായി വിസ്ഡന് ക്രിക്കറ്റായി തിരഞ്ഞെടുക്കപ്പെട്ട ഇംഗ്ലീഷ് താരം.
ലോകകപ്പിലെ താരവും ബെന്‍ സ്റ്റോക്സായിരുന്നു. ലോകകപ്പിലെ പ്രകടനം മാത്രമല്ല ഓസ്ട്രേലിയക്കെതിരേയുള്ള ആഷസ് ടെസ്റ്റ് പരമ്പരയിലെ മിന്നുന്ന പ്രകടനവും സ്റ്റോക്സിനു കരുത്തായി. തുടര്‍ച്ചയായി മൂന്നു വര്‍ഷം വിസ്ഡണ്‍ പുരസ്കാരവും നേടിയിരുന്നു. എന്നാല്‍ വിസ്ഡണിന്റെ ലീഡിങ് ടി20 ക്രിക്കറ്റര്‍ പുരസ്കാരം വെസ്റ്റ് ഇന്‍ഡീസിന്റെ വെടിക്കെട്ട് ഓള്‍റൗണ്ടര്‍ ആന്ദ്രെ റസ്സലിനാണ്.
ലീഡിങ് വനിതാ ക്രിക്കറ്ററായി തിരഞ്ഞെടുക്കപ്പെട്ടത് ഓസ്ട്രേലിയന്‍ താരം എല്ലിസ് പെറിയാണ്. 2016 മുതല്‍ 18 വരെ കോലിക്കായിരുന്നു വിസ്ഡണിന്റെ ലീഡിങ് ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ്. വീരേന്ദര്‍ സെവാഗ് (2008, 09), സച്ചിന് ടെണ്ടുല്‍ക്കര്‍ (2010) എന്നിവരാണ് ഇന്ത്യയില്‍ നിന്നും നേരത്തേ ഈ നേട്ടം സ്വന്തമാക്കിയത്.
Comments are closed.