മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് മുട്ട മയോണൈസ്
മുടി പൊട്ടിപ്പോവുക, മുടിയുടെ ആരോഗ്യം നഷ്ടപ്പെടുക, മുടിയില്‍ താരന് നിറയുക എന്നിവയെല്ലാം പലപ്പോഴും മുടിക്ക് പ്രശ്നമുണ്ട് എന്നാണ് സൂചിപ്പിക്കുന്നത്. മുടിയുടെ ആരോഗ്യത്തിന് വേണ്ടി എന്താണ് ശ്രദ്ധിക്കേണ്ടത് എന്ന് നമുക്ക് നോക്കാവുന്നതാണ്. മുടി ഇനി തിളങ്ങാന്‍ നമുക്ക് ഈ പറയുന്ന മൂന്ന് ഹെയര്‍മാസ്കുകള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കാവുന്നതാണ്.
എഗ്മാസ്ക്
വെറും മുട്ട കൊണ്ട് മുടിയുടെ ആരോഗ്യം സംരക്ഷിക്കാവുന്നതാണ്. അതിന് വേണ്ടി ഒരു മുട്ടയുടെ വെള്ള എടുത്ത് അത് തലയില്‍ നല്ലതുപോലെ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് ചെയ്ത ശേഷം ഒരു പ്ലാസ്റ്റിക് കാപ്പ് ഉപയോഗിച്ച് തല മൂടി വെക്കാവുന്നതാണ്. അര മണിക്കൂറിന് ശേഷം ഇത് കഴുകിക്കളയണം. മുടി കഴുകുമ്പോള്‍ വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കണം.
മയോണൈസ്
മയോണൈസ് കൊണ്ടും മുടിയുടെ ആരോഗ്യം സംരക്ഷിക്കാന്‍ നമുക്ക് സാധിക്കുന്നുണ്ട്. അതിന് വേണ്ടി രണ്ട് ടേബിള്‍ സ്പൂണ്‍ മയോണൈസ് എടുത്ത് അല്പം മുട്ടയുടെ വെള്ള മിക്സ് ചെയ്ത് മുടിയില്‍ നല്ലതു പോലെ തേക്കാവുന്നതാണ്. ഇത് നിങ്ങളുടെ മുടിയില്‍ തേച്ച് പിടിപ്പിച്ച് അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാന്‍ ശ്രദ്ധിക്കണം. ഇവിടേയും വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാനാണ് ശ്രദ്ധിക്കേണ്ടത്. കണ്ടീഷണര്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.
വെളിച്ചെണ്ണ
തേനും വെളിച്ചെണ്ണയും മിക്സ് ചെയ്ത് മുടിയില്‍ തേച്ച് പിടിപ്പിക്കുക. ഇത് രണ്ടും നല്ലതുപോലെ മിക്സ് ചെയ്ത് വേണം തേച്ച് പിടിപ്പിക്കാന്‍. ഇതിലൂടെ മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുന്നുണ്ട്. വെളിച്ചെണ്ണക്ക് പകരം അല്പം ഒലീവ് ഓയിലും ഉപയോഗിക്കാവുന്നതാണ്. ഇത് രണ്ടും നല്ല ഗുണം ചെയ്യും. മുടിയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിച്ച ശേഷം അല്പ സമയം കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാന്‍ ശ്രദ്ധിക്കാവുന്നതാണ്.
Comments are closed.