മഹീന്ദ്രയുടെ സ്‌കോര്‍പിയോ എസ്യുവിയുടെ ബിഎസ്-VI പതിപ്പ് ഉടന്‍ പുറത്തിറക്കും

മഹീന്ദ്ര തങ്ങളുടെ ജനപ്രിയ മോഡലായ സ്കോർപിയോ എസ്‌യുവിയുടെ ബിഎസ്-VI പതിപ്പ് ഉടൻ തന്നെ പുറത്തിറക്കും. S3 വകഭേദം പിൻവലിക്കുന്നതോടെ സ്കോർപിയോയുടെ 2.5 ലിറ്റർ ഡീസൽ എഞ്ചിനും നിർത്തലാക്കും. മാനുവൽ ഗിയർബോക്‌സുള്ള ഈ യൂണിറ്റ് 75 bhp കരുത്തും 200 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. ഇതിന് പകരമായി എംഹോക്ക് ശ്രേണിയിൽ നിന്നുള്ള 2.2 ലിറ്റർ ഡീസൽ ബിഎസ്-VI മലിനീകരണങ്ങൾ പാലിക്കുന്നതിനായി പരിഷ്ക്കരിക്കും.

നിലവിൽ ഈ ഓയിൽ ബർണർ രണ്ട് വ്യത്യസ്‌ത പവർ ഔട്ട്പുട്ടിലാണ് വാഗ്‌ദാനം ചെയ്യുന്നത്. ആദ്യത്തേത് 120 bhp, 280 Nm torque എന്നിവ സൃഷ്‌ടിക്കുമ്പോൾ രണ്ടാമത്തെ യൂണിറ്റ് 140 bhp-യും 320 Nm torque ഉം നൽകും.

S5 വകഭേദത്തിൽ 120 bhp എഞ്ചിനായിരിക്കും ലഭ്യമാവുക. ഇത് അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സിലേക്ക് ജോടിയാക്കുമ്പോൾ S7, S9, S11 എന്നിവയിൽ 140 bhp നൽകുന്ന യൂണിറ്റാകും വാഗ്‌ദാനം ചെയ്യുക. ഇത് ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി ഘടിപ്പിക്കും.

പുതിയ എൻ‌ട്രി ലെവൽ മോഡലിനെ സംരക്ഷിക്കാനായി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ ലൈനപ്പിൽ സ്റ്റാൻഡേർഡ് ആയി ലഭ്യമാക്കും. ഗ്രിഡ്‌ലൈനുകളുള്ള റിവേഴ്‌സ് പാർക്കിംഗ് ക്യാമറ, ഓട്ടോ ഹെഡ്‌ലൈറ്റുകൾ, മൊബൈൽ സെൻസിംഗ് വൈപ്പറുകൾ എന്നിവ ഉയർന്ന S11 മോഡലിനു മാത്രമായി നീക്കിവെക്കും.

എന്നാൽ എല്ലാ വകഭേദങ്ങളിലും ഡ്യുവൽ എയർബാഗുകൾ, പാനിക് ബ്രേക്കിംഗ് ഇൻഡിക്കേഷൻ, ഫ്രണ്ട് സീറ്റുകൾക്കുള്ള സീറ്റ് ബെൽറ്റ് ഓർമ്മപ്പെടുത്തലുകൾ, എബിഎസ്, റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ, ഓട്ടോ ഡോർ ലോക്ക്, എഞ്ചിൻ ഇമോബിലൈസർ എന്നിവ സ്റ്റാൻഡേർഡ് സുരക്ഷാ സംവിധാനങ്ങളായി ഉൾപ്പെടുത്തും.

നിലവിലുള്ള മോഡലിന് സമാനമായിരിക്കും ബിഎസ്-VI പരിഷ്ക്കരണം ലഭിച്ച മഹീന്ദ്ര സ്കോർപിയോയുടെ വിലയും. ഇത് ബൊലേറോയുടെ ബിഎസ്-VI മോഡലിൽ കണ്ട അതേ തന്ത്രമാണ്. നിലവിൽ എസ്‌യുവിയുടെ പ്രാരംഭ വില 12.4 ലക്ഷം രൂപയാണ്.

Comments are closed.