കോവിഡ് നിയന്ത്രണം തൃശൂര്‍ പൂരത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം ഉടന്‍

തൃശ്ശൂര്‍: മേയ് രണ്ടിനാണ് തൃശൂര്‍ പൂരം. എന്നാല്‍ കോവിഡിന്റെ നിയന്ത്രണമുള്ളതിനാല്‍ ഈ വര്‍ഷത്തെ തൃശൂര്‍ പൂരത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നതിനായി ദേവസ്വങ്ങള്‍ യോഗം ഉടന്‍ ചേര്‍ന്നേക്കും. പൂരം എങ്ങനെ നടത്തണമെന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡും തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളും വിശദമായി ചര്‍ച്ച ചെയ്യുന്നതാണ്.

അതേസമയം കൊവിഡ് വ്യാപനത്തിനുള്ള സാധ്യത കണക്കിലെടുത്ത് തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ ദേവസ്വം ബോര്‍ഡുകള്‍ക്ക് കീഴിലുള്ള വിവിധ ക്ഷേത്രങ്ങള്‍ ഭക്തര്‍ക്ക് പ്രവേശനം നിര്‍ത്തി വച്ചിരിക്കുമ്പോള്‍ ശബരിമലയിലെ അടക്കം വിവിധ ക്ഷേത്രങ്ങളിലെ ഉത്സവങ്ങളെല്ലാം ഇതിനോടകം ചടങ്ങുകള്‍ മാത്രമാക്കി നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. കൂടാതെ കൊടുങ്ങല്ലൂര്‍ ഭരണിയും ചടങ്ങുകളിലൊതുക്കുകയാണുണ്ടായത്.

Comments are closed.