റേഷന്‍ കടകള്‍ വഴി സൗജന്യ പലവ്യഞ്ജന കിറ്റുകളുടെ വിതരണം ഇന്ന് തുടങ്ങും ; ആദ്യം എ.എ.വൈ വിഭാഗത്തിലുള്ളവര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കടകള്‍ വഴി സൗജന്യ റേഷന് പിന്നാലെ 17 ഇനങ്ങള്‍ ഉള്‍പ്പെടുന്ന സൗജന്യ പലവ്യഞ്ജന കിറ്റുകളുടെ വിതരണം ഇന്ന് തുടങ്ങും. പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട കാര്‍ഡ് ഉടമകള്‍ക്കാണ് ആദ്യം കിറ്റുകള്‍ നല്‍കുക. എ.എ.വൈ വിഭാഗത്തിലുള്ളവര്‍ക്കുള്ള 5.95 ലക്ഷം കിറ്റുകളാണ് ആദ്യം വിതരണം നടത്തുന്നത്.

അതിന് ശേഷം മുന്‍ഗണ ക്രമത്തില്‍ എല്ലാ കാര്‍ഡ് ഉടമകള്‍ക്കും റേഷന്‍ കടകള്‍ വഴി കിറ്റുകള്‍ നല്‍കുന്നതാണ്. അതേസമയം സപ്ലൈക്കോയാണ് കിറ്റുകള്‍ തയ്യാറാക്കി റേഷന്‍ കടകളില്‍ എത്തിക്കുന്നത്. എന്നാല്‍ ചില സ്ഥലങ്ങളില്‍ കിറ്റുകളില്‍ ഉള്‍പ്പെടുത്തേണ്ട സാധനങ്ങള്‍ക്ക് ദൗര്‍ലഭ്യമുണ്ട്. അടിയന്തരമായി സാധനങ്ങളെത്തിച്ച് എല്ലാ വിഭാഗങ്ങള്‍ക്കും മുടക്കം കൂടാതെ കിറ്റുകള്‍ വിതരണം ചെയ്യാന്‍ നടപടി സ്വീകരിച്ചതായി ഭക്ഷ്യമന്ത്രി പി.തിലോത്തമന്‍ വ്യക്തമാക്കി.

Comments are closed.