മൂന്നാറില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ ; കുട്ടികള്‍ പുറത്തിറങ്ങിയാല്‍ മാതാപിതാക്കള്‍ക്കെതിരെ കേസ്

ഇടുക്കി: നിരോധനാജ്ഞ ലംഘിച്ച് ആളുകള്‍ പുറത്തിറങ്ങുന്ന് പതിവായതോടെ മൂന്നാറില്‍ കര്‍ശന നടപടിയുമായി ജില്ലഭരണകൂടം. തുടര്‍ന്ന് ഇന്ന് ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. എന്നാല്‍ നിര്‍ദ്ദേശം ലംഘിച്ച് കുട്ടികള്‍ പുറത്തിറങ്ങിയാല്‍ മാതാപിതാക്കള്‍ക്ക് എതിരെ കേസെടുക്കും. തുടര്‍ന്ന് അവശ്യ സാധനങ്ങളെല്ലാം ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് മുന്‍പ് സാമൂഹ്യ അകലം പാലിച്ച് വാങ്ങണം. നിരോധനാജ്ഞ ഏര്‍പ്പെടുത്തി രണ്ടാഴ്ചയായിട്ടും മൂന്നാറില്‍ തിരക്കാണ്.

പൊലീസ് പലതവണ മുന്നറിയിപ്പ് നല്‍കി. പക്ഷേ എല്ലാവരും പറയുന്നത് അവശ്യസാധനങ്ങള്‍ വാങ്ങണമെന്നാണ്. തോട്ടം തൊഴിലാളികള്‍ക്ക് അവശ്യസാധനങ്ങള്‍ എസ്റ്റേറ്റുകളിലെ കടകളില്‍ നിന്ന് വാങ്ങാന്‍ ക്രമീകരണം ഏര്‍പ്പെടുത്തി. പച്ചക്കറി പോലെ കേടുവരാന്‍ സാധ്യതയുള്ള ഭക്ഷ്യവസ്തുക്കള്‍ രണ്ട് മണിക്ക് മുന്‍പ് ടൗണിലെ മാര്‍ക്കറ്റില്‍ നിന്ന് ആവശ്യമുള്ള കടകളിലേക്ക് കൊണ്ടുപോകണം.

ഇറച്ചിക്കോഴികള്‍ നിലവിലുള്ള സ്റ്റോക്ക് തീരുന്നത് വരെ മൂന്നാര്‍ പഞ്ചായത്ത് സെക്രട്ടറിയുടെ നിര്‍ദ്ദേശാനുസരണം വിറ്റഴിക്കുന്നതാണ്. അതേസമയം പൊലീസ് ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ഓരോ വഴികളിലും മണിക്കൂറില്‍ ശരാശരി 150 പേര്‍ വരെ പുറത്തിറങ്ങുന്നുവെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് പ്രായപൂര്‍ത്തിയാകാത്തവര്‍ മാത്രമല്ല ലോക്ഡൗണില്‍ മുതിര്‍ന്ന പൗരന്മാര്‍ പുറത്തിറങ്ങിയാലും വീട്ടുകാര്‍ക്ക് എതിരെ കേസെടുക്കും.

Comments are closed.