ലോക്ക് ഡൗണ്‍ ലംഘിച്ച് ക്ഷേത്രത്തില്‍ പൂജയും ആരാധനയും ; 6 പേര്‍ക്കെതിരെ കേസ്

പെരിന്തല്‍മണ്ണ: ലോക്ക് ഡൗണ്‍ ലംഘിച്ച് പെരിന്തല്‍മണ്ണയിലെ ഏറാന്തോട് ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ പൂജയും ആരാധനയും നടത്തിയതിന് പൂജാരിയും ജീവനക്കാരും ഭക്തരും ഉള്‍പ്പെടെയുള്ള 6 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.

ചൊവ്വാഴ്ച്ച വൈകീട്ട് പ്രദേശത്തെ പരിശോധനക്കിടെ പലരും ക്ഷേത്രത്തില്‍പ്പോയി മടങ്ങുകയാണെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ക്ഷേത്രത്തിലെത്തി അന്വേഷണം നടത്തിയതെന്ന് പെരിന്തല്‍മണ്ണ സിഐ ശശീന്ദ്രന്‍ വ്യക്തമാക്കി. എന്നാല്‍ അന്വേഷണത്തില്‍ ക്ഷേത്രത്തില്‍ കൂടുതല്‍പ്പേര്‍ എത്തിയെന്നറിഞ്ഞതോടെ പകര്‍ച്ച വ്യാധി നിയന്ത്രണ നിയമ പ്രകാരം കേസെടുത്തു.

Comments are closed.