മുല്ലപ്പള്ളിക്ക് “കുശുമ്പാണെന്നാണ്” മുഖ്യമന്ത്രി; പ്രതിഷേധിച്ച് പ്രവാസി സംഘടനയായ ഇൻകാസും ,കെ എം സി സിയും.

തിരുവനന്തപുരം: കെപിസിസി പ്രസിഡൻറ് മുല്ലപ്പള്ളിക്ക് കുശുമ്പാണെന്നാണ് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞതിൽ അപലപിച്ചു ഖത്തർ പ്രവാസി സംഘടനയായ ഇൻകാസും ,കെ എം സി സിയും.

കോവിഡ് 19 പ്രതിരോധപ്രവർത്തനങ്ങൾക്ക് പ്രവാസി കോടീശ്വരന്മാരുമായി മാത്രം ചർച്ച നടത്താതെ പ്രവാസി സംഘടനകളോടുകൂടി ചർച്ച നടത്തണമെന്ന് കെപിസിസി പ്രസിഡൻറ് മുല്ലപ്പള്ളി പറഞ്ഞതിന്, മുല്ലപ്പള്ളിക്ക് കുശുമ്പാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ്19 അവലോകന വാർത്താ സമ്മേളനത്തിൽ പറഞ്ഞത്.’

കേരളത്തിലെ പൊതു സമൂഹത്തിന് ഏതൊരു പ്രതിസന്ധി ഉണ്ടായാലും ഓടിയെത്തുന്ന പ്രവാസി സംഘടനകളുമായി ചർച്ച വേണമെന്നാണ് കെപിസിസി പ്രസിഡന്റ് പറഞ്ഞത്‌. അത് മുഖവിലക്കെടുക്കാതെ മുഖ്യമന്ത്രി അദ്ദേഹത്തെ പൊതു സമൂഹത്തിന് മുന്നിൽകളിയാക്കിയത് അപലപനീയമാണെന്ന് ഇൻകാസും ,കെ എം സി സിയും അടക്കമുള്ള പ്രവാസി സംഘടനകൾ പറഞ്ഞു.

ഇൻകാസും ,കെ എം സി സിയും അടക്കമുള്ള പ്രവാസി സംഘടനകൾ മുന്നിട്ടിറങ്ങി ഈ മഹാമാരിയെ തുരത്താൻ മലയാളികൾക്ക് കരുത്തേകുമ്പോൾ, പ്രവാസികളുടെ ജീവിതത്തിന്റെ നേർ ചിത്രം ഇത്തരം കോടീശ്വരന്മാരുടെ അവസാന വാക്കാണെന്ന് വിശ്വസിച്ചു അവരുടെ അഭിപ്രായങ്ങൾ മാത്രം കേട്ട് മുന്നോട്ടു പോകുന്ന സർക്കാരിൻ്റെ നടപടികളെ ഇൻകാസ് തിരുവനന്തപുരം ജില്ലാകമ്മിറ്റി ശക്തമായി അപലപിച്ചു.

മുഖ്യമന്ത്രി പ്രവാസി കോടീശ്വരന്മാരുമായി മാത്രം ചർച്ച നടത്താതെ , പ്രവാസി സംഘടനകളോടു ചർച്ച നടത്തണമെന്ന് കെപിസിസി…

Posted by Incas-Oicc Qatar Trivandrum District Committee on Wednesday, April 8, 2020

ഷിബു കൂട്ടുംവാതുക്കൽ

Comments are closed.