ഒഡീഷയില്‍ ലോക്ഡൗണ്‍ ഏപ്രില്‍ 30 വരെ നീട്ടി ; ജൂണ്‍ 17 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും

ഭുവനേശ്വര്‍: കൊറോണ വൈറസ് വ്യാപനം കൂടുന്ന പശ്ചാത്തലത്തില്‍ ഒഡീഷയില്‍ ലോക്ഡൗണ്‍ ഏപ്രില്‍ 30 വരെ നീട്ടി. തുടര്‍ന്ന് ജൂണ്‍ 17 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടുന്നതാണ്. ഏപ്രില്‍ 30 വരെ ട്രെയിന്‍, വിമാന സര്‍സീകുള്‍ നിര്‍ത്തിവയ്ക്കണമെന്നും ലോക്ഡൗണ്‍ നീട്ടാനുള്ള തീരുമാനം കേന്ദ്രത്തിന്റെ് ഭാഗത്തുനിന്നും ഉണ്ടാകണമെന്നും ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

അതേസമയം ഭക്ഷ്യ സുരക്ഷാ വിഭാഗത്തിനാണ് ഏറ്റവും മുന്‍ഗണനയുള്ളത്. കൃഷി, മൃഗപരിപാലനം. എംജിഎന്‍ആര്‍ഇജിഎസ് തുടങ്ങിയവയ്ക്കാണ് മുന്‍ഗണന നല്‍കുന്നത്. സാമുഹ്യ വ്യാപന നിര്‍ദേശം പൂര്‍ണ്ണമായും പരിപാലിച്ചാണ് ഇവ നടപ്പാക്കുക. മുന്‍പത്തേപോലെ തന്നെ ചരക്ക് നീക്കം അനുവദിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

‘ഒരു നൂറ്റാണ്ടിനു മേലെയായി മനുഷ്യകുലം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് കൊറോണ വൈറസ്. ജീവിതം എല്ലായ്പ്പോഴും ഒരുപോലെയല്ല. ഇത് കരുത്തോടെ നേരിടണമെന്ന് എല്ലാവരും മനസ്സിലാക്കണം. നമ്മുടെ ത്യാവും ഭഗവാന്‍ ജഗന്നാഥന്റെ അനുഗ്രഹവും ചേരുമ്പോള്‍ ഇതും നാം കടന്നുപോകും’- നവീന്‍ പട്നായിക് പറയുന്നു. ഒഡീഷയില്‍ ഇതുവരെ 42 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ശനിയാഴ്ച മുഖ്യമന്ത്രിമാരുമായി നടത്തുന്ന ചര്‍ച്ചയ്ക്കു ശേഷമായിരിക്കും അവസാന തീരുമാനം.

Comments are closed.