ലോകത്ത് കോവിഡ് 19 15.18 ലക്ഷം പേരിലേക്ക് പടര്‍ന്നു ; 88,500 പേര്‍ മരണമടഞ്ഞു

ന്യുയോര്‍ക്ക്: ലോകത്ത് കോവിഡ് 19 15.18 ലക്ഷം പേരിലേക്ക് പടര്‍ന്നു. 88,500 പേര്‍ മരണമടഞ്ഞു. അതേസമയം ചികിത്സയില്‍ കഴിയുന്ന 10 ലക്ഷത്തോളം പേരില്‍ അരലക്ഷത്തോളം പേരുടെ നില ഗുരുതരമാണ്. 3.30 ലക്ഷം പേര്‍ ചികിത്സയിലുടെ രോഗമുക്തരായിരുന്നു. അതേസമയം അമേരിക്കയില്‍ 4,35,129 പേര്‍ക്കാണ് രോഗം ബാധിച്ചത്. 14,795 പേര്‍ മരിച്ചു. ചൊവ്വാഴ്ച മാത്രം ഇവിടെ മരിച്ചത് 1,939 പേരാണ്.

ബുധനാഴ്ച 1,800 ലേറെ പേരും മരിച്ചു. ന്യൂയോര്‍ക്കില്‍ ചൊവ്വാഴ്ച 731 പേരാണ് മരിച്ചത്. 80,000 ഓളം പേര്‍ക്ക് ഈ നഗരത്തില്‍ മാത്രം രോഗം ബാധിച്ചു. സ്പെയിനാണ് രണ്ടാമത്. ഇവിടെ 1,48,220 രോഗികളും 14,792 മരണങ്ങളുമുണ്ടായി. ഇറ്റലിയില്‍ 1,39,422 രോഗികളും 17,669 മരണങ്ങളുമായിരുന്നു. ജര്‍മ്മനിയില്‍ 113,296 ഉം 2,349 മരണങ്ങളും. ഫ്രാന്‍സില്‍ 1,12,950 രോഗികളും 10,869 മരണങ്ങളും. ചൈനയില്‍ 81,865 രോഗികളും 3,335 മരണങ്ങളും. ഇറാനില്‍ 64,586 രോഗികളും 3,993 മരണങ്ങളും. ബ്രിട്ടണില്‍ 60,733 രോഗികളും 7,097 മരണങ്ങളുമാണ് രേഖപ്പെടുത്തിയത്.

Comments are closed.