ഇത് ഐക്യത്തിന്റെ സമയമാണെന്നും രാഷ്ട്രീയം കലര്‍ത്തേണ്ടതില്ലെന്നും യു.എസ് പ്രസിഡന്റിന് മറുപടിയുമായി ഡബ്ല്യൂഎച്ച്ഒ

ന്യുയോര്‍ക്ക്: ലോകാരോഗ്യ സംഘടന അമേരിക്കയിലെ നികുതിദായകരുടെ പണം അവരുടെ ലക്ഷ്യം കാണുന്നതിനായി ഉപയോഗിക്കുകയാണെന്ന് ട്രംപും സ്മറ്ററ്റ ശസെക്രട്ടറി മൈക്ക് പോംപിയോയും പറഞ്ഞതിനു പിന്നാലെ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് മറുപടിയുമായി സംഘടനാ മേധാവി രംഗത്തെത്തി. ഇത് ഐക്യത്തിന്റെ സമയമാണെന്നും രാഷ്ട്രീയം കലര്‍ത്തേണ്ടതില്ലെന്നും ഈ പ്രതിസന്ധിയുടെ ഘട്ടത്തില്‍ അമേരിക്കയും ചൈനയും സത്യസന്ധമായ നേതൃത്വം കാണിക്കണം.

അമേരിക്ക നല്‍കി വന്നിരുന്ന പിന്തുണ തുടരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും ഡബ്ല്യൂഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോം ഗീബ്രെയേസൂസ് വ്യക്തമാക്കി. ലോകാരോഗ്യ സംഘടന (ഡബ്ല്യൂഎച്ച്ഒ) യുടെ പ്രവര്‍ത്തനം ശരീയായ രീതിയിലല്ലെന്നും ഫണ്ട് നല്‍കുന്നത് അമേരിക്ക പുനഃപരിശോധിക്കുമെന്ന് ട്രംപും ചൈന സംഘടനയ്ക്ക് നല്‍കുന്നത് ചെറിയൊരു അംശം മാത്രമാണെന്നും ഇത് ഉചിതമല്ലെന്നും മൈക്ക് പോംപിയോയും വിമര്‍ശിച്ചിരുന്നു.

അതേസമയം 2019ല്‍ സംഘടനയ്ക്ക് 400 മില്യണ്‍ ഡോളര്‍ ആണ് അമേരിക്ക നല്‍കിയത്. ബജറ്റിന്റെ 15 ശതമാനം ഫണ്ടും നല്‍കുന്ന അമേരിക്കയാണ് ഏറ്റവും കൂടുതല്‍ പിന്തുണ നല്‍കുന്നതെന്നും ലോകാരോഗ്യ സംഘടനയുടെ വെബ്സൈറ്റില്‍ വ്യക്തമാക്കുന്നു.

എന്നാല്‍ ലോകാരോഗ്യ സംഘടനയ്ക്ക് ചൈനയോടാണ് ആഭിമുഖ്യമെന്ന ട്രംപിന്റെ വിമര്‍ശനം തള്ളിക്കളയുന്നുവെന്ന് പറഞ്ഞ ടെഡ്രോസ് അഥനോം, എല്ലാ രാജ്യങ്ങളോടും തുല്യമായ പരിഗണനയിലാണെന്നും ‘അജ്ഞാത കാരണത്താല്‍ ന്യുമോണിയ’ പടരുന്നുവെന്ന് ചൈന ഡിസംബര്‍ 31ന് അറിയിച്ചതു മുതല്‍ എല്ലാ ദിവസവും വിവരങ്ങളും തെളിവുകളും ലോകരാജ്യങ്ങള്‍ക്ക് കൈമാറുന്നുണ്ടെന്നും മുന്‍ എത്യോപ്യന്‍ വിദേശകാര്യമന്ത്രികൂടിയായ ടെഡ്രോസ് അഥനോം വ്യക്തമാക്കി.

Comments are closed.