മൂന്ന് ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു ; തമിഴ്നാട് തൂത്തുക്കുടിയിലെ എവിഎം ആശുപത്രി അടച്ചു.

ചെന്നൈ: ലാബ് ടെക്നീഷ്യന്‍ ഉള്‍പ്പടെ മൂന്ന് ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ തമിഴ്നാട് തൂത്തുക്കുടിയിലെ എവിഎം ആശുപത്രി അടച്ചു. തുടര്‍ന്ന് രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റുകയാണ്. എന്നാല്‍ വില്ലുപുരം സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത കൊവിഡ് പൊസിറ്റീവായ ഡല്‍ഹി സ്വദേശിയെ കണ്ടെത്താനായില്ല.

ചെന്നൈ കേന്ദ്രീകരിച്ച് ഇയാള്‍ക്കായുള്ള അന്വേഷണം പുരോഗമിക്കമ്പോള്‍ ഇയാള്‍ ചരക്ക് വാഹനത്തില്‍ ചെന്നൈയിലേക്ക് കടന്നതായുമാണ് സൂചന. അതേസമയം തമിഴ്നാട്ടില്‍ കൊവിഡ് ബാധിതര്‍ 700 കടന്നു. ഇന്നലെ രോഗം സ്ഥിരീകരിച്ച 48 പേരില്‍ 42 പേരും നിസാമുദ്ദീനില്‍ നിന്ന് തിരിച്ചെത്തിയവരും ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുമാണ്.

Comments are closed.