നവജാത ശിശുവിനെ വീടിന് മുന്നില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

പുനലൂര്‍: നവജാത ശിശുവിനെ വീടിന് മുന്നില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പുനലൂരിലെ വിളക്കുടി സ്നേഹതീരത്തിന് മുന്നിലുള്ള വീടിന് മുന്നിലാണ് ദിവസങ്ങള്‍ മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.

അര്‍ധരാത്രിയാണ് കുഞ്ഞിനെ ഉപേക്ഷിച്ചത്. എന്നാല്‍ കുഞ്ഞ് പൂര്‍ണ ആരോഗ്യവതിയാണ്. തുടര്‍ന്ന് സ്ഥലത്തെത്തിയ കുന്നിക്കോട് പോലീസ് കുഞ്ഞിനെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ഉടന്‍ ശിശുക്ഷേമ സമിതിക്ക് കൈമാറുന്നതാണ്.

Comments are closed.