ഡല്‍ഹിയില്‍ രണ്ട് വനിതാ ഡോക്ടര്‍മാര്‍ക്ക് നേരെ ആക്രമണം ; ഒരാള്‍ അറസ്റ്റിലായി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സഫദര്‍ജംഗ് ആശുപത്രിയിലെ രണ്ട് വനിതാ ഡോക്ടര്‍മാര്‍ക്ക് നേരെ ആക്രമണം. ഗൗതം നഗറിലെ താമസസ്ഥലത്തിന് അടുത്തുള്ള കടയിലെത്തിയ ഇവരെ കോവിഡ് പരത്തുന്നുവെന്ന് അധിക്ഷേപിക്കുകയും ആ സമയം അവിടെയുണ്ടായിരുന്നവര്‍ ചേര്‍ന്ന് ആക്രമിക്കുകയുമായിരുന്നുവെന്നാണ് പരാതി.

ബുധനാഴ്ച വൈകിട്ട് കടയില്‍ പലവ്യജ്ഞന സാധനങ്ങള്‍ വാങ്ങാനെത്തിയ സമയത്താണ് മര്‍ദ്ദനത്തിന് ഇരയായത്. എന്നാല്‍ ഡോക്ടര്‍മാര്‍ പോലീസിനെ വിളിച്ചുവെങ്കിലും അവര്‍ എത്തും മുന്‍പ് അക്രമികള്‍ രക്ഷപ്പെട്ടു. അക്രമികളില്‍ ഒരാളായ ഒരു ഇന്റീരിയര്‍ ഡിസൈനറെ രാത്രി അറസ്റ്റു ചെയ്തതായി പോലീസ് അറിയിച്ചു.

മറ്റുള്ളവര്‍ക്കായി തെരച്ചില്‍ നടക്കുകയാണ്. ഡല്‍ഹിയില്‍ ഇതുവരെ 669 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒമ്പത് മരണങ്ങളുമുണ്ടായി. കൊനാട്ട് പ്ലേസിലെ സദര്‍ ബസാര്‍, ബംഗാളി മാര്‍ക്കറ്റ് തുടങ്ങിയ തിരക്കേറ്റിയ ഇടങ്ങളടക്കം 20 ഓളം ഹോട്സ്പോട്ടുകളാണ് നഗരത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

Comments are closed.