രാജ്യത്ത് ചെലവ് വെട്ടിക്കുറയ്ക്കാന്‍ വിവിധ മന്ത്രാലയങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം

ദില്ലി: രാജ്യത്ത് കൊവിഡിന്റെ പശ്ചാത്തലത്തില്‍ ധനവരവ് കുറഞ്ഞതോടെ ചെലവ് വെട്ടിക്കുറയ്ക്കാന്‍ കൊവിഡ് പ്രതിരോധത്തിലുള്ള മന്ത്രാലയങ്ങള്‍ക്കൊഴികെ വിവിധ മന്ത്രാലയങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ബജറ്റ് വിഹിതത്തിന്റെ 20 ശതമാനത്തില്‍ താഴയേ അടുത്ത 3 മാസം അനുവദിക്കുകയുള്ളു. തൊഴിവില്ലായ്മയടക്കം വര്‍ധിച്ചു.

ഇന്ത്യയില്‍ 40 കോടി തൊഴിലാളികള്‍ ദരിദ്രത്തിലിലേക്ക് നീങ്ങുകയാണെന്ന് അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ റിപ്പോര്‍ട്ടും കഴിഞ്ഞ ദിവസം പുറത്ത് വന്നു. കൂടാതെ ഇന്ത്യയിലും അടച്ചുപൂട്ടലിനെത്തുടര്‍ന്ന് വലിയ പ്രതിസന്ധി നിലനില്‍ക്കുകയാണ്. അതേസമയം രാജ്യത്തെ അസംഘടിത മേഖലയാണ് കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുന്നത്. തൊഴില്‍ പ്രതിസന്ധി മൂന്നിരട്ടിയായെന്ന് സെന്റെര്‍ ഫോര്‍ മോണിറ്ററിംഗ് ദി ഇന്ത്യന്‍ എക്കണോമി യുടെ കണക്കുകള്‍ പറയുന്നത്.

Comments are closed.