സാംസങ് തങ്ങളുടെ ഗാലക്സി എ 51 ന്റെ 5ജി പതിപ്പ് പുറത്തിറക്കി

സാംസങ് തങ്ങളുടെ ഗാലക്സി എ 51 ന്റെ 5ജി പതിപ്പ് പുറത്തിറക്കി. ഗാലക്‌സി എ 51 5 ജിയിൽ എക്‌സിനോസ് 980 സോസി ചിപ്പ്സെറ്റും 5 ജി സപ്പോർട്ടും ഉണ്ടായിരിക്കും. 8 ജിബി വരെ റാം, ഫുൾ എച്ച്ഡി + സൂപ്പർ അമോലെഡ് ഡിസ്‌പ്ലേ, പിന്നിൽ ക്വാഡ് ക്യാമറ സെറ്റപ്പ് എന്നിവയും ഫോണിന്റെ പ്രധാന സവിശേഷതകളാണ്. സാംസങ് അടുത്തിടെ ഇന്ത്യയിൽ ഗാലക്‌സി എ 51 പുറത്തിറക്കിയിരുന്നു. ഇത് 4 ജി സപ്പോർട്ട് മാത്രമുള്ള ഫോണായിരുന്നു.

ഗാലക്‌സി എ 51 5 ജിയിൽ 6.5 ഇഞ്ച് ഫുൾ എച്ച്ഡി + സൂപ്പർ അമോലെഡ് സ്‌ക്രീൻ 1080 × 2400 പിക്‌സൽ റെസലൂഷനോടെയാണ് നൽകിയിട്ടുള്ളത്. ഈ ഇൻഫിനിറ്റി-ഒ സ്റ്റൈൽ ഡിസ്‌പ്ലേയിൽ ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്‌കാനറും നൽകിയിട്ടുണ്ട്. എ 51 5ജിയുടെ കരുത്ത് എക്‌സിനോസ് 980 ചിപ്‌സെറ്റാണ്.

മാലി-ജി 76 എംപി 5 ജിപിയുവിലാണ് ഫോൺ പ്രവർത്തിക്കുന്നത്. 6 ജിബി / 8 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നിവയും ഫോണിൽ നൽകിയിട്ടുണ്ട്. മൈക്രോ എസ്ഡി കാർഡ് വഴി ഡിവൈസ് സ്റ്റോറേജ് 1 ടിബി വരെ വർദ്ധിപ്പിക്കാൻ കഴിയും.

ഗാലക്സി എ 51 5ജിക്ക് 5 ജി കണക്റ്റിവിറ്റിയുണ്ട്, ഇത് എംഎം വേവ്, സബ് 600 മെഗാഹെർട്സ് സ്പെക്ട്രം 5 ജി എന്നിവ സപ്പോർട്ട് ചെയ്യുമെന്ന് സാംസങ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഈ ഡ്യുവൽ സിം സാംസങ് സ്മാർട്ട്‌ഫോൺ ആൻഡ്രോയിഡ് 10 ബേസ്ഡ് വൺയുഐ 2.0-ൽ പ്രവർത്തിക്കുന്നു. ഈ സ്മാർട്ട്ഫോണിന് ആൻഡ്രോയിഡ് 11 അപ്‌ഡേറ്റ് ഈ വർഷാവസാനം ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.

ഗാലക്സി എ 51 5ജിയിലെ ക്യാമറകൾ പരിശോധിച്ചാൽ, എഫ് / 2.0 അപ്പേർച്ചറുള്ള 48 എംപി പ്രൈമറി ഷൂട്ടർ, 12 എംപി അൾട്രാ വൈഡ് ആംഗിൾ ഷൂട്ടർ, 5 എംപി ഡെപ്ത് സെൻസർ, 5 എംപി മാക്രോ സെൻസർ എന്നിവയാണ് പിൻ വശത്ത് കമ്പനി നൽകിയിട്ടുള്ളത്. മുൻവശത്ത് 32 എംപി സെൽഫി ക്യാമറയും നൽകിയിട്ടുണ്ട്. ഫോണിൽ സാംസങ് പേ സപ്പോർട്ടോടെയാണ് വരുന്നത്. 8.7 എംഎം കട്ടിയും 187 ഗ്രാം ഭാരവുമുള്ള സ്മാർട്ട്ഫോണാണ് ഇതെന്ന് സാംസങ് സ്ഥിരീകരിച്ചു.

കണക്റ്റിവിറ്റി ഓപ്ഷനുകൾ പരിശോധിച്ചാൽ 5 ജി, ഡ്യുവൽ 4 ജി, വോൾട്ട്, വൈ-ഫൈ 802.11ac, ബ്ലൂടൂത്ത് 5.0, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട്, ഗ്ലോനാസ് എന്നിവ ഉൾപ്പെടുന്നു. 4500 എംഎഎച്ച് ബാറ്ററിയും 15 ഡബ്ല്യു ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടോടും കൂടിയാണ് ഈ ഡിവൈസ് പുറത്തിറങ്ങുന്നത്.

Comments are closed.