ബി.എസ്.എന്‍.എല്‍ ഉപഭോതാക്കള്‍ക്ക് 10 രൂപയുടെ ക്രെഡിറ്റിനൊപ്പം വാലിഡിറ്റി

ബി.എസ്.എൻ.എൽ 10 രൂപയുടെ ടോക്ക് ടൈം കൂടാതെ ഏപ്രിൽ 20 വരെ ഇൻകമിംഗ് സർവീസുകളും ഉപഭോതാക്കൾക്ക് നൽകുന്നതാണ്. അതായത് നിലവിൽ വാലിഡിറ്റി കഴിഞ്ഞവർക്ക് ഏപ്രിൽ 20 വരെ റീച്ചാർജ്ജ്‌ ചെയ്യേണ്ട ആവിശ്യമില്ല. 10 രൂപയുടെ ക്രെഡിറ്റിനൊപ്പം വാലിഡിറ്റിയും ലഭിക്കുന്നതാണ്. കൂടാതെ ബി.എസ്.എൻ.എലിൻറെ മറ്റു ഓഫറുകളും ലഭിക്കുന്നതാണ്.

ബി.എസ്.എൻ.എലിൻറെ തന്നെ ഒറ്റിറ്റി പ്ലാറ്റ് ഫോം വികസിപ്പിച്ചെടുത്ത പുതിയ ടിവി സബ്‌സ്‌ക്രിപ്‌ഷനുകൾ ആണ് ഇപ്പോൾ ബി.എസ്.എൻ.എലിൻറെ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ഓഫറുകൾക്ക് ഒപ്പം സൗജന്യമായി ലഭിക്കുന്നത്. ബി.എസ്.എൻ.എൽ ടിവി ആപ്ലിക്കേഷനിലൂടെ ഇപ്പോൾ ആസ്വദിക്കുവാൻ സാധിക്കുന്നതാണ് .

എന്നാൽ ബി.എസ്.എൻ.എലിൻറെ ടിവി സബ്‌സ്‌ക്രിപ്‌ഷനുകൾ നിലവിൽ ബി.എസ്.എൻ.എലിൻറെ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് മാത്രമാണ് ലഭിക്കുന്നത്. ബി.എസ്.എൻ.എലിൻറെ പ്രമുഖ ഓഫറുകളായ STV 97, STV 365, STV 399, STV 997, STV 998, STV 1999 എന്നി ഓഫറുകൾക്ക് ഒപ്പമാണ് ഇപ്പോൾ ബി.എസ്.എൻ.എലിൻറെ ഈ പുതിയ ടിവി സബ്‌സ്‌ക്രിപ്‌ഷനുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .

ബി.എസ്.എൻ.എൽ പ്രീപെയ്ഡ് കണക്ഷനുകൾ ഉപയോഗിക്കുന്നവർക്ക് 10 രൂപ പ്രോത്സാഹനവും സ്വപ്രേരിതമായി ലഭ്യമാക്കുമെന്നും അതിനാൽ ഔട്ട്ഗോയിംഗ് കോളുകൾ നടത്താൻ അവരെ സഹായിക്കുമെന്നും പ്രസാദ് പറഞ്ഞു. സർക്കാർ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന്റെ (ബി.എസ്.എൻ.എൽ) പ്രീപെയ്ഡ് കണക്ഷൻ ഇന്ത്യയിലുടനീളം ദശലക്ഷക്കണക്കിന് ഉപയോക്താക്കൾ സജീവമായി ഉപയോഗിക്കുന്നു.

പ്രത്യേകിച്ചും ഇന്ത്യൻ ഉപഭോക്താക്കളുടെ കുറഞ്ഞ ഡാറ്റാ ഉപയോഗ വിഭാഗത്തിൽ. റിലയൻസ് ജിയോയുടെ വരവിന് ശേഷം, ഫീച്ചർ ഫോണുകളിൽ നിന്ന് സ്മാർട്ട്‌ഫോണുകൾ ഉപയോഗിക്കുന്നവർ ഇന്ത്യയിലേക്ക് ഒരു ഡിജിറ്റൽ സേവന പരിസ്ഥിതി വ്യവസ്ഥയിലേക്കുള്ള ഒരു വലിയ പരിവർത്തനത്തിന് തുടക്കമിട്ടു.

Comments are closed.