ദില്ലിയിലെ സ്റ്റേറ്റ് കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മൂന്ന് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
ദില്ലി: ദില്ലിയിലെ സ്റ്റേറ്റ് കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കാന്‍സര്‍ രോഗികളായ മൂന്ന് പേര്‍ക്ക് കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. കൂടാതെ ബിഹാറിലെ സിവാനില്‍ ഒരു കുടുംബത്തിലെ 17 പേര്‍ക്കും കൊവിഡ് രോഗം സ്ഥിരീകരിച്ചു. തുടര്‍ന്ന് കുടുംബത്തിലെ ഒരംഗം നേരത്തെ ഒമാനില്‍ നിന്നെത്തിയിരുന്നു.
തുടര്‍ന്ന് ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് എല്ലാവര്ക്കും രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് ബോധിച്ചവരുടെ എണ്ണം 5865 ആയി. മരണം 169 ആയി. മഹാരാഷ്ട്രയും തമിഴ്നാടും കഴിഞ്ഞാല്‍ ദില്ലിയാണ് രോഗം അതിവേഗം പടരുന്ന മൂന്നാമത്തെ സംസ്ഥാനം. 670 കടന്നു. മലയാളി നേഴ്സുമാരടക്കം ദില്ലിയില്‍ രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണം 27 ആയി.
അതേസമയം ഇന്‍ഡോറിലെ അര്ബിന്ദോ ആശുപത്രിയില്‍ കൊവിഡ് സ്ഥിരീകരിച്ച ഡോകടര്‍ ഇന്ന് മരിച്ചു. 24 മണിക്കൂറിനകം 20 പേരാണ് രാജ്യത്ത് മരിച്ചത്. അതേസമയം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം 15000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചു.
Comments are closed.