അട്ടപ്പാടിയില്‍ ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ 1000 ലിറ്റര്‍ വാഷും കഞ്ചാവ് ചെടികളും കണ്ടെടുത്തു
പാലക്കാട്: അട്ടപ്പാടിയില്‍ ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ 1000 ലിറ്റര്‍ വാഷും കഞ്ചാവ് ചെടികളും കണ്ടെടുത്തു. പാലക്കാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ വി.പി സുലേഷ് കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് സംഘം അട്ടപ്പാടിയില്‍ പരിശോധന നടത്തിയത്.
തുടര്‍ന്ന് പാലക്കാട് പെരിങ്ങോട്ടുകുറിശ്ശിയില്‍ ഒന്നരലിറ്റര്‍ ചാരായവുമായി റിട്ട. എസ്ഐ പനംതോട്ടം വീട്ടില്‍ ചന്ദ്രനെ പൊലീസ് പിടികൂടുകയായിരുന്നു. പാലക്കാട് എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ്, മണ്ണാര്‍ക്കാട് എക്സൈസ് സര്‍ക്കിള്‍ ഓഫീസ്, അഗളി ജനമൈത്രി സ്ക്വാഡ്, അഗളി റേഞ്ച് എന്നിവര്‍ വിവിധ സ്ക്വാഡുകളായി തിരിഞ്ഞ് അഗളി, മുള്ളി, കിണറ്റുക്കര, കുളപടിയൂര്‍, ചൂട്ടറ, ചാവടിയൂര്‍, താവളം എന്നീ മേഖലകളില്‍ നടത്തിയ തിരച്ചിലിലാണ് 1000 ലിറ്റര്‍ വാഷും 12 കഞ്ചാവ് ചെടികളും കണ്ടെടുത്തത്.
പാറായിടുക്കകളില്‍ കന്നാസുകളിലായാണ് വാഷ് സൂക്ഷിച്ചത്. അതേസമയം ഉറവിടത്തെ കുറിച്ചും പ്രതികള്‍ക്കായുള്ള അന്വേഷണവും ഊര്ജിതപെടുത്തിയതായി എക്സൈസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
Comments are closed.