പരിചിതമല്ലാത്ത നാട്ടില്‍ തങ്ങള്‍ക്ക് ലഭിച്ചത് മികച്ച പരിചരണമാണ് ; നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പില്‍ ബ്രിട്ടീഷ് സംഘം
കൊച്ചി: സംസ്ഥാനത്ത് ആദ്യമായി കൊവിഡ് രോഗം ബാധിച്ചതായി കണ്ടെത്തി നൂറ് ദിവസം പിന്നിടുമ്പോള്‍ മികച്ച പരിചരണം നല്‍കിയതിന് കേരളത്തോട് നന്ദി പറഞ്ഞ് കൊവിഡ് 19 രോഗവിമുക്തരായ ബ്രിട്ടീഷ് സ്വദേശികള്‍ എത്രയും വേഗം നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പില്‍. ആരോഗ്യരംഗത്തിന്റെ മറ്റൊരു നേട്ടമായാണ് എട്ട് വിദേശപൗരര്‍ ആശുപത്രി വിടുന്നത്.
”തികച്ചും അഭിനന്ദനാര്‍ഹം, സന്തോഷം, നന്ദി. ഇവിടത്തെ ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും പരിചരണത്തിന്, ഇവിടത്തെ മികച്ച ആരോഗ്യരംഗത്തിന്, സൗകര്യങ്ങള്‍ക്ക്..”, എന്നാണ് അവര്‍ പറയുന്നത്. സ്വദേശത്ത് നിന്ന് മൈലുകള്‍ അകലെ തീര്‍ത്തും പരിചിതമല്ലാത്ത നാട്ടില്‍ തങ്ങള്‍ക്ക് ലഭിച്ചത് മികച്ച പരിചരണമാണെന്നാണ് ബ്രിട്ടീഷ് സ്വദേശിയായ ജെയ്ന്‍ ജാക്സണും മറ്റ് സംഘാംഗങ്ങള്‍ക്കും ആശുപത്രി വിടുമ്പോള്‍ നമ്മുടെ നാട്ടിലെ ഡോക്ടര്‍മാരെക്കുറിച്ച് പറയാനുള്ളത്.
എന്നാല്‍ ”ഞങ്ങള്‍ക്ക് ലഭിച്ച പരിചരണം മികച്ചതായിരുന്നു. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, ഇത്ര മികച്ച ചികിത്സ ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നതല്ല. തികച്ചും സന്തോഷം”, എന്ന് സ്റ്റീവന്‍ ഹാന്‍കോക്ക് പറയുന്നു. ”നമുക്ക് വിഷമം വരുമ്പോള്‍, ആകെ തളര്‍ന്ന് പോയപ്പോഴൊക്കെ ഇവരുണ്ടായിരുന്നു കൂടെ. സഹായത്തിനും പരിചരണത്തിനും”, എന്ന് ആനി വില്‍സണ്‍ പറഞ്ഞു. അതേസമയം 83കാരനും 66-കാരിയുമുള്‍പ്പടെ മൂന്നാറില്‍ സന്ദര്‍ശനത്തിനെത്തിയ 19 അംഗ സംഘത്തിലെ ഏഴ് പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നത്. ഇതില്‍ ആറ് പേര് ഹൈറിസ്ക് വിഭാഗത്തില്‍പ്പെട്ടവരായിരുന്നു.
Comments are closed.