അമേരിക്കയില്‍ രണ്ട് മലയാളികള്‍ കൂടി മരിച്ചു ; കൊവിഡ് ബാധയാണെന്ന സ്ഥിരീകരണം ലഭിച്ചിട്ടില്ല

വാഷിംഗ്ടണ്‍: അമേരിക്കയില്‍ വീണ്ടും രണ്ട് മലയാളികള്‍ കൂടി മരിച്ചു. പത്തനംതിട്ട സ്വദേശി ഇടത്തില്‍ സാമുവല്‍ (83), കോട്ടയം മണിമല സ്വദേശി ത്രേസ്യാമ്മ പൂങ്കുടി (71) എന്നിവരാണ് മരിച്ചത്. എന്നാല്‍ ഇവര്‍ക്ക് കൊവിഡ് ബാധയുണ്ടെന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ല. പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും, ഫലം വരുന്നത് വരെ കാത്തിരിക്കുമെന്നും ബന്ധുക്കള്‍ വ്യക്തമാക്കി.

അതേസമയം ഇരുവരുടെയും മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുവരാനാകാത്തതിനാല്‍ സംസ്‌കാരച്ചടങ്ങുകള്‍ അമേരിക്കയില്‍ തന്നെ നടത്തുമെന്ന് ബന്ധുക്കള്‍ പറഞ്ഞു. അതേസമയം ഇന്നലെ അമേരിക്കയില്‍ സ്ഥിരതാമസക്കാരനായ പൊന്‍കുന്നം സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ന്യൂയോര്‍ക്ക് പബ്ലിക് ലൈബ്രറിയിലെ മുന്‍ ജീവനക്കാരനും റോക്ലാന്‍ഡ് കൗണ്ടി വാലി കോട്ടജിലെ താമസക്കാരനുമായ പടന്നമാക്കല്‍ മാത്യു ജോസഫ് (78) ആണ് മരിച്ചത്. സംസ്‌കാരം ന്യൂയോര്‍ക്കില്‍ നടത്തുന്നതാണ്. റോസക്കുട്ടിയാണ് ഭാര്യ.

Comments are closed.