കൊവിഡ് വ്യാപനം : യമനില്‍ അറബ് സഖ്യ സേന രണ്ടാഴ്ചത്തേക്ക് സമ്പൂര്‍ണ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു

റിയാദ്: കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ യമനില്‍ അറബ് സഖ്യ സേന രണ്ടാഴ്ചത്തേക്ക് സമ്പൂര്‍ണ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ഡ്രോണ്‍ ഉപയോഗിച്ച് ഹൂതികള്‍ സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ആക്രമണം നടത്തിയിരുന്നു.

എന്നാല്‍ കൊവിഡ് 19 വ്യാപനത്തിന്റ അനന്തരഫലങ്ങളെ നേരിടാന്‍ യമനില്‍ വെടിനിര്‍ത്തണമെന്ന് യുഎന്‍ സെക്രട്ടറി ജനറലിന്റെ ആഹ്വാനം അനുസരിച്ചാണ് സഖ്യസേന ഏകപക്ഷീയ വെടിനിര്‍ത്തല്‍ തീരുമാനത്തിലെത്തിയത്. തുടര്‍ന്ന് യമന്‍ സര്‍ക്കാരിന്റെ സമാധാന നീക്കങ്ങളെ പിന്തുണച്ച് രാജ്യത്ത് വ്യാഴാഴ്ച മുതല്‍ രണ്ടാഴ്ചത്തേക്ക് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയാണെന്ന് അറബ് സഖ്യ സേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലിക്കി വ്യക്തമാക്കി.

Comments are closed.