സൗദിയില്‍ കുടുങ്ങിയ ഉംറ തീര്‍ഥാടകരെ തിരിച്ചയക്കാന്‍ തുടങ്ങി ; പ്രത്യേക വിമാന സര്‍വീസ് ഏര്‍പ്പെടുത്തി ഹജ്ജ്- ഉംറ മന്ത്രാലയം

റിയാദ്: കൊവിഡ് 19 വ്യാപനത്തെത്തുടര്‍ന്ന് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചതിനാല്‍ വിവിധ വകുപ്പുകളുമായി സഹകരിച്ച് ഹജ്ജ്- ഉംറ മന്ത്രാലയമാണ് പ്രത്യേക വിമാന സര്‍വീസ് ഏര്‍പ്പെടുത്തി സൗദിയില്‍ കുടുങ്ങിയ ഇന്ത്യക്കാരുള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഉംറ തീര്‍ഥാടകരെ സ്വദേശങ്ങളിലേക്ക് തിരിച്ചയക്കാന്‍ തുടങ്ങി. അതോസമയം ഏകദേശം 2000 തീര്‍ഥാടകര്‍ തിരിച്ചുപോകാന്‍ കഴിയാതെ പുണ്യഭൂമിയിലുണ്ടെന്ന് നേരത്തെ ഹജ്ജ്- ഉംറ മന്ത്രി അറിയിച്ചിരുന്നു.

എന്നാല്‍ കഴിഞ്ഞ ഞായറാഴ്ച മുതലാണ് ഉംറ തീര്‍ഥാടകരുടെ വിസ കാലാവധി പുതുക്കി നല്‍കാന്‍ പാസ്‌പോര്‍ട്ട് വകുപ്പ് ആരംഭിച്ചത്. തുടര്‍ന്ന് വിസകാലാവധി കഴിഞ്ഞ ഉംറ തീര്‍ഥാടകരെ നിയമാനുസൃതമായ പിഴകളില്‍ നിന്നൊഴിവാക്കണമെന്ന് നേരത്തെ ഗവര്‍മെന്റ് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് തിരിച്ചുപോകാത്തവര്‍ക്ക് പിഴകളില്‍ നിന്നൊഴിവാകുന്നതിനും മടക്കയാത്ര നടപടികള്‍ക്ക് പേരുകള്‍ റജിസ്റ്റര്‍ ചെയ്യാനും ഹജ്ജ് മന്ത്രാലയം പ്രത്യേക പോര്‍ട്ടല്‍ ഒരുക്കിയിരുന്നു. അതില്‍ റജിസ്റ്റര്‍ ചെയ്തവരെയാണ് ഇപ്പോള്‍ നാട്ടിലേക്ക് തിരിച്ചയക്കുന്നത്.

Comments are closed.