Ultimate magazine theme for WordPress.

ഇന്ത്യ എല്ലായ്പ്പോഴും തങ്ങളുടെ സുഹൃത്തുക്കളെ സഹായിക്കാന്‍ സന്നദ്ധരാണ് : പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിന് ഫലപ്രദമെന്ന് കണ്ടെത്തിയ മലേറിയയ്ക്കെതിരായ ഹൈഡ്രോ ക്ലോറോക്വിന്‍ എന്ന മരുന്നിന്റെ കയറ്റുമതി നിരോധനത്തില്‍ ഇളവു വരുത്തിക്കൊണ്ട് ഇസ്രായേലിനും ബ്രസീലിനും ഇന്ത്യ മരുന്ന് നല്‍കിയിരുന്നു. ഇതിനു പിന്നാലെ ബ്രസീലിയന്‍ പ്രസിഡന്റ് ജെയര്‍ ബൊല്‍സെനാരോ, ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു എന്നീ നേതാക്കളോട് ഏതു പ്രതിസന്ധി ഘട്ടത്തിലും സുഹൃത്ത് രാജ്യങ്ങളെ സഹായിക്കാന്‍ ഇന്ത്യ ഒരുക്കമാണെന്ന് പറയുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി.

ഈ മഹാമാരിക്കെതിരെ നാം ഒരുമ്മിച്ച് പോരാടണം.., ഇന്ത്യ എല്ലായ്പ്പോഴും തങ്ങളുടെ സുഹൃത്തുക്കളെ സഹായിക്കാന്‍ സന്നദ്ധരാണ്.. പ്രധാനമന്ത്രി ട്വീറ്റില്‍ കുറിച്ചു. ഏറ്റവും പ്രിയ സുഹൃത്തായ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് നന്ദി, ഇസ്രായേലിലേക്ക് ഹൈഡ്രോക്ലോറോക്വിന്‍ അയച്ചതിന്,,ഇസ്രായേലിലെ ജനം മുഴുവന്‍ ഇതില്‍ നന്ദി അറിയിക്കുന്നു.. എന്നായിരുന്നു ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ട്വീറ്റ്. ബ്രസീല്‍ പ്രസിഡന്റ ജെയര്‍ ബൊല്‍സൊനാരോവും ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ചുകൊണ്ട് ട്വീറ്റ് ചെയ്തിരുന്നു. കൂടാതെ അമേരിക്കയ്ക്കും ഇന്ത്യ ഹൈഡ്രോ ക്ലോറോ ക്വിന്‍ മരുന്ന് നല്‍കി.

Comments are closed.