ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1,603,164 ആയി ; മരണസംഖ്യ 95,693 ആയി

ന്യൂയോര്‍ക്ക് : ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1,603,164 ആയി. മരണസംഖ്യ 95,693 ആയി. അമേരിക്കയില്‍ വ്യാഴാഴ്ച മാത്രം 1819 പേര്‍ മരിച്ചു. ആകെ മരണം 16,691 ആയി. രോഗ ബാധിതരുടെ എണ്ണം 4,68,566 ആയി ഉയര്‍ന്നു. രോഗബാധിതരുടെ എണ്ണത്തില്‍ രണ്ടാമതുള്ള സ്പെയിനില്‍ 1,53,222 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

15,447 പേര്‍ മരിച്ചു. 24 മണിക്കൂറിനുള്ളില്‍ എഴുന്നൂറോളം മരണം സ്പെയിനില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറ്റലിയില്‍ മരണസംഖ്യ 18,279 ആയി. രോഗബാധിതരുടെ എണ്ണം 1,43,626 ആയി. ഫ്രാന്‍സില്‍ 24 മണിക്കൂറിനിടെ 1,341 പേര്‍ മരിച്ചു. ഇതുവരെയുള്ള മരണസംഖ്യ 12,210 ആയി.

ജര്‍മനിയില്‍ 2,607 പേരും ബ്രിട്ടണില്‍ എട്ടായിരത്തോളം പേരും ഇറാനില്‍ 4,110 പേരും മരണപ്പെട്ടു. ബെല്‍ജിയത്തില്‍ മരണം 2,500 പിന്നിട്ടു. നെതര്‍ലാന്‍ഡില്‍ 2,400. ചൈനയില്‍ ഒരാളുടെ മരണം മാത്രമാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. ആകെ മരണം 3,336 ആയി. അതേസമയം ലോകത്താകെ 356,440 പേര്‍ക്ക് രോഗം ഭേദമായി. 1,151,031 പേരാണ് നിലവില്‍ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നത്.

Comments are closed.