ഇറ്റാലിയന്‍ മുന്‍ മധ്യദൂര ഓട്ടക്കാരന് ഡൊണാറ്റോ സാബിയ കൊവിഡ് ബാധിച്ച് മരിച്ചു
ഇറ്റലി : ഇറ്റാലിയന്‍ മുന്‍ മധ്യദൂര ഓട്ടക്കാരന് ഡൊണാറ്റോ സാബിയ (56) കൊവിഡ് ബാധിച്ച് മരിച്ചു. കൊവിഡ് ബാധിച്ച് ദിവസങ്ങളായി സാബിയ തെക്കന്‍ ഇറ്റലിയിലെ ബാസിലിക്കാറ്റയിലെ സാന്‍ കാര്‍ലോയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തുടര്‍ന്ന് ഇറ്റാലിയന്‍ ഒളിമ്പിക് കമ്മറ്റിയാണ് സാബിയയുടെ മരണവിവരം പുറത്ത്വിട്ടത്. ലോകത്താകെ പിടിച്ച് കുലുക്കിയ കൊവിഡ് ബാധിച്ച് മരിക്കുന്ന ആദ്യ ഒളിമ്പിക് താരമാണ് സാബിയ എന്ന് കമ്മിറ്റി അറിയിച്ചു.
പുരുഷന്മാരുടെ 800 മീറ്റര്‍ ഓട്ടത്തില്‍ രണ്ട് തവണ ഒളിമ്പിക്സ് ഫൈനലില്‍ പ്രവേശിച്ചിരുന്നു. കൂടാതെ 1984 ലോസ് ആഞ്ജലീസ് ഒളിമ്പിക്സിലും 88 സോള്‍ ഒളിമ്പിക്സിലും 800 മീറ്റര്‍ ഫൈനലില്‍ പ്രവേശിച്ചിരുന്നു താരം. അഞ്ചാമതും ഏഴാമതുമായ അദ്ദേഹം രണ്ട് മത്സരങ്ങളില്‍ ഫിനിഷ് ചെയ്തത്. 1984 യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇതേ ഇനത്തില്‍ സ്വര്‍ണ്ണം നേടിയിരുന്നു. അതേസമയം സാബിയയുടെ അച്ഛനും ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.
Comments are closed.