മുംബൈയില്‍ ആറ് മലയാളി നഴ്സുമാര്‍ക്ക് കൂടി കൊറോണ ; ഇതോടെ രോഗബാധിതരായ മലയാളി നഴ്സുമാരുടെ എണ്ണം 57 ആയി

മുംബൈ : മുംബൈയില്‍ ഭാട്ട്യ ആശുപത്രിയിലെ നാല് മലയാളി നഴ്സുമാര്‍ക്കും ബ്രീച്ച് കാന്‍ഡി ആശുപത്രിയിലെ രണ്ട് മലയാളി നഴ്സുമാര്‍ക്കുമായി ആറ് മലയാളി നഴ്സുമാര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ മുംബൈയില്‍ കൊറോണ സ്ഥിരീകരിക്കുന്ന മലയാളി നഴ്സുമാരുടെ എണ്ണം 57 ആയി. എന്നാല്‍ മഹാരാഷ്ട്രയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 97 ആയി.

229 പേര്‍ക്കു കൂടി ഇന്നലെ കോവിഡ് പൊസിറ്റീവ് ആയതോടെ ആക രോഗബാധിതര്‍ 1,364 ആയി. അതേസമയം മുംബൈയില്‍ മാത്രം 65 പേര്‍ കൊറോണ ബാധയെത്തുടര്‍ന്ന് ഇതിനോടകം മരിച്ചു. ഇന്‍ഡോറില്‍ 23 പേര്‍ മരിച്ചു. ഇവിടെ രോഗികളുടെ എണ്ണം 235 ആയി. പുണെയില്‍ 24 പേരാണ് ഇതുവരെ മരിച്ചത്, ആകെ രോഗികളുടെ എണ്ണം 210 ആയി. എന്നാല്‍ ഐസലോഷനില്‍ ഉളള നഴ്സുമാര്‍ക്ക് ആവശ്യത്തിന് പരിചരണം ലഭിക്കുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്.

Comments are closed.