ലോക്ക് ഡൗണിനെത്തുടര്‍ന്ന് നിര്‍മാണ തൊഴിലാളികള്‍ക്ക് ഓരോരുത്തര്‍ക്കും 1000 രൂപ വച്ച് നല്‍കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ലഖ്‌നൗ: ലോക്ക് ഡൗണിനെത്തുടര്‍ന്ന് സംസ്ഥാനത്തെ പതിനൊന്ന് ലക്ഷം നിര്‍മാണ തൊഴിലാളികള്‍ക്ക് ഓരോരുത്തര്‍ക്കും 1000 രൂപ വച്ച് നല്‍കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. കൊവിഡ് കാരണം ദൈനംദിന ജീവിതത്തില്‍ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നവര്‍ക്കാണ് സഹായം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

തുടര്‍ന്ന് ഇതിന്റെ ആദ്യഘട്ടമെന്ന രീതിയില്‍ രാജ്യത്തെ പതിനൊന്ന് ലക്ഷം നിര്‍മാണ തൊഴിലാളികള്‍ക്ക് അവരുടെ അക്കൗണ്ടില്‍ 1000 രൂപ വെച്ച് നല്‍കിയതായും യോഗി ആദിത്യനാഥ് വ്യക്തമാക്കി. അതേസമയം വ്യാഴാഴ്ച യോഗി ആദിത്യനാഥിന്റെ വീട്ടില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി അവലോകനയോഗം നടത്തിയിരുന്നു.

മാസ്‌ക് ധരിച്ചെത്തിയ മുഖ്യമന്ത്രിയും ഉദ്യോഗസ്ഥരും സാമൂഹ്യ അകലം പാലിച്ചാണ് യോഗത്തില്‍ പങ്കെടുത്തത്. 15 ജില്ലകളില്‍ ആറില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഇടങ്ങള്‍ ഹോട്‌സ്‌പോട് ആയി പ്രഖ്യാപിച്ചതായി അഡീഷണല്‍ ചീഫ് സെക്രട്ടറി അവനിഷ് അവാസ്തി പറഞ്ഞതായാണ് വിവരം. എന്നാല്‍ ഉത്തര്‍പ്രദേശില്‍ ഇതുവരെ 410 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

Comments are closed.