പെരുമ്പാവൂരില്‍ കന്നുകാലികളെ മോഷ്ടിച്ച കേസില്‍ മുഖ്യപതി അറസ്റ്റിലായി
കൊച്ചി: പെരുമ്പാവൂരില്‍ തൊഴുത്തില്‍ നിന്ന് കന്നുകാലികളെ മോഷ്ടിച്ച കേസില്‍ മുഖ്യപതിയായ പാണംകുഴി പടിക്കകുടി ബിനോയ് വര്‍ഗീസിനെ പൊലീസ് അറസ്റ്റ് ചെയ്തു. വധശ്രമം ഉള്‍പ്പെടെ ആറ് കേസുകളില്‍ പ്രതിയാണ് ബിനോയ്. ഇയാള്‍ക്കെതിരെ മുമ്പ് കാപ്പാ നിയമവും ചുമത്തിയിട്ടുണ്ട്. കേസില്‍ രണ്ടാം പ്രതി ലിന്റോ, മൂന്നാം പ്രതി അജി എന്നിവര്‍ നേരത്തേ പിടിയിലായിരുന്നു.
സംഭവശേഷം ഒളിവില്‍ പോയ ബിനോയിയെ പാലായില്‍ നിന്നുമാണ് പിടികൂടിയത്. മാര്‍ച്ച് 15ന് പാണംകുഴി മറ്റമന വീട്ടില്‍ ഷിബു കുര്യാക്കോസിന്റെ പശു, മൂരി എന്നിവയെ മോഷ്ടിച്ച പ്രതികള്‍ ഇവയെ ഒക്കലുള്ള കശാപ്പുകാരന് വില്‍ക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാരുടെ പരാതിയില്‍ കശാപ്പുകാരനെയും മറ്റൊരാളെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് പ്രതികളെക്കുറിച്ചുള്ള വിവരം ലഭിച്ചത്.
Comments are closed.