എണ്ണ ഉത്പാദനം വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ച് ഒപെക് പ്ലസ് രാജ്യങ്ങള്‍

വിയന്ന: ആഗോള തലത്തില്‍ കൊറോണ വൈറസ് വ്യാപിച്ചതിനു പിന്നാലെ എണ്ണവിലയിലുണ്ടായ ഇടിവിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിക്കുന്നതിന് വേണ്ടി സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ എണ്ണ ഉത്പാദനം വെട്ടിക്കുറയ്ക്കാന്‍ ഒപെക് പ്ലസ് രാജ്യങ്ങള്‍ തീരുമാനിച്ചു. തുടര്‍ന്ന് 13 ഒപെക് രാജ്യങ്ങളും റഷ്യ അടക്കമുള്ള സഖ്യ രാഷ്ട്രങ്ങളും ആണ് എണ്ണ ഉത്പാദനം കുറയ്ക്കുന്നത്.

ഉത്പാനത്തില്‍ ഒരു ദിവസം ഒരു കോടി ബാരലിന്റെ കുറവ് വരുത്താനാണ് തീരുമാനം. അതേസമയം ആഗോള ക്രൂഡ് ഓയില്‍ വില വ്യാഴാഴ്ച 2002 ന് ശേഷം ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞിരുന്നു. ഒത്തുതീര്‍പ്പിലെത്താനുള്ള യുഎസിന്റെ തുടര്‍ച്ചയായ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് ഒപെക് + കരാറിലെത്തിയത്. കൂടാതെ വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റും ഉയര്‍ന്ന് ബാരലിന് 23.56 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.

Comments are closed.