ഇതൊക്കെയാണ് മനോഹരമായ ഒരു നാച്വറല്‍ ആര്‍ട്ട് : ലക്ഷ്മി ഉണ്ണികൃഷ്ണന്‍

രാജ്യം കൊവിഡ് 19നെതിരെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ അധികൃതരുടെയും സര്‍ക്കാരിന്റെയും നിര്‍ദ്ദേശങ്ങള്‍ വകവയ്ക്കാത്തവരുടെ പ്രവര്‍ത്തികളാണ് ആശങ്കയിലാക്കുന്നത്. എന്നാല്‍ ലോക്ക് ഡൗണ്‍ കാലത്തെ വിരസതയകറ്റാന്‍ പലരും പല ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളില്‍ തുടരുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ തന്റെ ഒരു ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുകയാണ് അവതാരകയും റേഡിയോ ജോക്കിയുമായ ലക്ഷ്മി ഉണ്ണികൃഷ്ണന്‍.

ഞാന്‍ ഒരു വര വരച്ചാല്‍ വരെ ചെരിഞ്ഞു പോകും. ഇതൊക്കെ കാണുമ്പോഴാണ് ശരിക്കും അസൂയ തോന്നുന്നത്. ജീവനുള്ള പടം പോലെ അല്ലേ. മിസ്റ്റര്‍ ചിന്നന്‍ എനിക്ക് താങ്കളെ വളരെ ഇഷ്ടമാണ് എന്ന് സ്ഥിരം പറയാറുള്ള എന്റെ ബെസ്റ്റ് ഫ്രണ്ട് സ്മിത. അല്ല അങ്ങനെ പറഞ്ഞാല്‍ പോര. പഞ്ച് കുറയ്ക്കരുതല്ലോ. ഡോ. സ്മിത എന്ന് ലക്ഷ്മി ഉണ്ണികൃഷ്ണന്‍ കുറിക്കുന്നു.

Comments are closed.