ലോക്ക് ഡൗണ്‍ കാലത്ത് പുതിയൊരു പാട്ടുമായി രംഗത്ത് എത്തി സിത്താര കൃഷ്ണകുമാര്‍

ലോക്ക് ഡൗണ്‍ കാലത്ത് പാട്ടുകളുമായും കുറിപ്പുകളുമായും ആരാധകര്‍ക്ക് പ്രചോദനമായി രംഗത്ത് എത്തുമ്പോള്‍ മലയാളികളുടെ പ്രിയപ്പെട്ട ഗായികയായി മാറിയ സിത്താര കൃഷ്ണകുമാര്‍ പുതിയൊരു പാട്ടുമായി രംഗത്ത് എത്തിയിരിക്കുകയാണ്. അതേസമയം സാമൂഹ്യ അകലം പാലിക്കേണ്ടതിനെ കുറിച്ചും സുരക്ഷ പാലിക്കേണ്ടതിനെ കുറിച്ചും സിത്താര കൃഷ്ണകുമാര്‍ പാട്ടുകളിലൂടെ വ്യക്തമാക്കാറുണ്ട്.

തുടര്‍ന്ന് തൊടി എന്ന ഗാനമാണ് സിത്താര കൃഷ്ണകുമാര്‍ പുറത്തുവിട്ടിരിക്കുന്നത്. വീട്ടിലെ പൂന്തോട്ടത്തില്‍ നിന്നാണ് സിത്താര കൃഷ്ണകുമാര്‍ ഗാനം ആലപിച്ചിരിക്കുന്നത്. തുടര്‍ന്ന് ആരാധകര്‍ അഭിനന്ദനവുമായി കമന്റുകളുമായി എത്തിയിരുന്നു. കാണുന്നിതാ അകലയെല്ലാതെ ആ ഒരു നല്ല കാലം എന്ന് തുടങ്ങുന്ന പാട്ടാണ് സിത്താര കൃഷ്ണകുമാര്‍ സംഗീതം നല്‍കി പാടിയിരിക്കുന്നത്. വൈവിധ്യമാര്‍ന്ന സംഗീതത്തിലൂടെ മനോഹരമായ ഒരു പൂന്തോട്ടം ഒരുക്കാമെന്നും പറയുകയാണ്.

Comments are closed.