Ultimate magazine theme for WordPress.

ഇറ്റാലിയന്‍ ക്ലബ്ബായ ഇന്റര്‍മിലാനിലേക്ക് പോകുന്നുവെന്ന വാര്‍ത്തകള്‍ തള്ളി ലിയോണല്‍ മെസി

ബാഴ്‌സലോണ: ബാഴ്‌സലോണ: മെസി ഇന്ററുമായി കരാറിലേര്‍പ്പെട്ടുന്നുവെന്നും റൊണാള്‍ഡീഞ്ഞോയെ ജാമ്യത്തിലിറക്കാന്‍ പണം നല്‍കിയെന്നും ഒരു ഫുട്‌ബോള്‍ വെബ്‌സൈറ്റ് വാര്‍ത്ത നല്‍കിയതിനെത്തുടര്‍ന്ന് ഇറ്റാലിയന്‍ ക്ലബ്ബായ ഇന്റര്‍മിലാനിലേക്ക് പോകുന്നുവെന്ന വാര്‍ത്തകളും തന്റെ ആദ്യകാല ക്ലബ്ബായ ന്യൂവെല്‍സ് ഓള്‍ഡ് ബോയ്‌സിലേക്ക് പോകുമെന്ന റിപ്പോര്‍ട്ടുകളും നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് ലിയോണല്‍ മെസി.

കൂടാതെ ഈ വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ട് സഹിതം ഷെയര്‍ ചെയ്ത് വ്യാജ പാസ്‌പോര്‍ട്ട് കേസില്‍ പരാഗ്വേയില്‍ അറസ്റ്റിലായ ബ്രസീലിയന്‍ മുന്‍ താരം റൊണാള്‍ഡീഞ്ഞെയെ ജാമ്യത്തിലിറക്കാന്‍ താന്‍ പണം നല്‍കിയെന്ന റിപ്പോര്‍ട്ടുകളും മെസി ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ നിഷേധിച്ചിരുന്നു. നുണ നമ്പര്‍ 1-ഞാന്‍ ഇന്ററിലേക്ക് പോകുന്നുവെന്നും റൊണാള്‍ഡീഞ്ഞോയെ ജാമ്യത്തിലാറക്കാന്‍ പണം നല്‍കിയെന്നും. നുണ നമ്പര്‍ 2-ഞാന്‍ പഴയ ക്ലബ്ബായ ന്യൂവെല്‍സ് ഓള്‍ഡ് ബോയ്‌സിലേക്ക് പോകുന്നുവെന്നത്. ദൈവത്തിന് നന്ദി, ആരും ഇത് വിശ്വസിച്ചില്ല-മെസി പോസ്റ്റില്‍ വ്യക്തമാക്കി.

Comments are closed.