RS200 ബിഎസ് VI ന്റെ ‘ട്വിന്‍ ABS’പതിപ്പുമായി ബജാജ്

അടുത്തിടെയാണ് ബി‌എസ് VI മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി ബജാജ് പൾസർ RS200 പരിഷ്കരിച്ചത്. അപ്‌ഡേറ്റുചെയ്‌ത എഞ്ചിന് പുറമെ മോട്ടോർസൈക്കിളിൽ മറ്റ് പ്രധാന മാറ്റങ്ങളൊന്നും നിർമ്മാതാക്കൾ വരുത്തിയിട്ടില്ല. ബി‌എസ് VI പതിപ്പ് RS200 -ന്റെ വില ബി‌എസ് IV പതിപ്പിനേക്കാൾ 3,000 രൂപ കമ്പനി ഉയർത്തിയിരുന്നു, 1.45 ലക്ഷം രൂപയാണ് ഇപ്പോൾ വാഹനത്തിന്റെ എക്സ്-ഷോറൂം വില.

എന്നാൽ ഇപ്പോൾ RS200 ബി‌എസ് VI ന്റെ ‘ട്വിൻ ABS’പതിപ്പിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തു വന്നിരിക്കുകയാണ്. ബൈക്ക് അഡ്വൈസ് പുറത്തുവിട്ട ഒരു ഡീലർ‌ഷിപ്പ് ലിസ്റ്റിലാണ് RS200 ബി‌എസ് VI ട്വിൻ ABS പരാമർശിച്ചിരിക്കുന്നത്. സാധാരണ സിംഗിൾ-ചാനൽ ABS മോഡലിനേക്കാൾ വില അല്പം കൂടുതലാണ് പുതിയ പതിപ്പിന് എന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

ബജാജ് പൾസർ RS200 ബി‌എസ് VI മോഡലിന് അതേ 199.5 സിസി ലിക്വിഡ്-കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ശക്തി പകരുന്നത്. 9,750 rpm -ൽ 24.1 bhp കരുത്തും 8,000 rpm -ൽ 18.6 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ആര് സ്പീഡ് ഗിയർ‌ബോക്‌സിലേക്കാണ് ഈ എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നത്.

ഡ്യുവൽ പ്രൊജക്ടർ ഹെഡ്‌ലാമ്പ് സജ്ജീകരണം, പാർട്ട്-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, എൽഇഡി ടെയിൽ ലാമ്പുകൾ, ടേൺ ഇൻഡിക്കേറ്ററുകൾ എന്നിവ പൂർണ്ണമായും ഫെയർ ചെയ്ത മോട്ടോർസൈക്കിളിൽ തുടരും. പൾസർ RS200 ലെ സസ്‌പെൻഷൻ ഡ്യൂട്ടികൾക്ക് മുന്നിൽ ഒരു ടെലിസ്‌കോപ്പിക് ഫോർക്കും പിൻഭാഗത്ത് മോണോ-ഷോക്ക് സസ്‌പെൻഷനും വഹിക്കുന്നു.

മുൻവശത്ത് 300 mm ഡിസ്കുകളും പിന്നിൽ 230 mm ഡിസ്കുകളുമാണ് മോട്ടോർസൈക്കിളിലെ ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നത്. അതോടൊപ്പം ABS ഉം നിർമ്മാതാക്കൾ അവതരിപ്പിക്കുന്നു.

17 ഇഞ്ച് അലോയ് വീലുകളിൽ MRF നൈലോഗ്രിപ്പ് ടയറുകളാണ് RS200 -ന് ലഭിക്കുന്നത്. ബജാജ് പൾസർ RS200 ബി‌എസ് VI മോഡൽ ഇന്ത്യൻ വിപണിയിലെ മറ്റ് 200 സിസി പൂർണ്ണമായും ഫെയർ ഫയർ മോട്ടോർസൈക്കിളായ കെടിഎം RC 200 യുമായി മത്സരിക്കും.

Comments are closed.