ദു:ഖ വെള്ളി പ്രമാണിച്ച് ആഭ്യന്തര സാമ്പത്തിക വിപണികള്‍ക്ക് ഇന്ന് അവധി

മുംബൈ: ലോക്ക് ഡൗണിന്റെ പതിനേഴാം ദിവസത്തിലേക്ക് ഇന്ത്യ പ്രവേശിക്കുമ്പോള്‍ ദു:ഖ വെള്ളി പ്രമാണിച്ച് ആഭ്യന്തര സാമ്പത്തിക വിപണികള്‍ക്ക് ഇന്ന് അവധി. മഹാവിര്‍ ജയന്തി പ്രമാണിച്ച് തിങ്കളാഴ്ച വിപണികള്‍ അടച്ചിരുന്നതിനാല്‍ ഈ ആഴ്ച മൂന്ന് ദിവസം മാത്രമാണ് വ്യാപാരം നടന്നത്.

ഇന്നലെ ആഭ്യന്തര ഓഹരി വിപണി നാല് ശതമാനം കൂടി. എന്‍എസ്ഇ നിഫ്റ്റി 50 4.15 ശതമാനം ഉയര്‍ന്ന് 9,111.90 ല്‍ എത്തി. ബിഎസ്ഇ സെന്‍സെക്‌സ് 4.23 ശതമാനം ഉയര്‍ന്ന് 31,159.27 ല്‍ എത്തി. അതേസമയം ഇക്വിറ്റി, ഡെറ്റ്, ഫോറെക്‌സ്, ചരക്ക് വിപണികളിലെ ട്രേഡിംഗ് എന്നിവ ഇനി ഏപ്രില്‍ 13 തിങ്കളാഴ്ച പുനരാരംഭിക്കും.

Comments are closed.