Ultimate magazine theme for WordPress.

സംസ്ഥാനത്ത് ഏഴു പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് ഏഴു പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. തുടര്‍ന്ന് കാസര്‍കോട് ജില്ലയിലെ മൂന്നു പേര്‍ക്കും കണ്ണൂര്‍, മലപ്പുറം ജില്ലയിലെ രണ്ട് പേര്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. 5 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം പടര്‍ന്നത്. അതില്‍ രണ്ട് പേര്‍ കണ്ണൂരിലും 3 പേര്‍ കാസര്‍കോടും ഉള്ളവരാണ്.

അതേസമയം 27 പേരുടെ പരിശോധനാ ഫലം നെഗറ്റീവാണ്. കാസര്‍കോട് ജില്ലയിലുള്ള 17 പേരുടേയും (കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്ന 8 പേര്‍) കണ്ണൂര്‍ ജില്ലയിലുള്ള 6 പേരുടേയും കോഴിക്കോട് ജില്ലയിലുള്ള 2 പേരുടേയും (ഒരാള്‍ കാസര്‍കോട്) എറാണകുളം, തൃശൂര്‍ ജില്ലകളിലുള്ള ഓരോരുത്തരുടേയും ഫലമാണ് നെഗറ്റീവായി സ്ഥിരീകരിച്ചത്. അതേസമയം സംസ്ഥാനത്ത് ആദ്യ കേസ് സ്ഥിരീകരിച്ച ശേഷം ഇതുവരെ 124 പേരാണ് രോഗമുക്തി നേടിയത്.

കേരളത്തില്‍ കോവിഡ് ഡിസ്ചാര്‍ജായത്. ആലപ്പുഴ ജില്ലയിലെ 2 പേരും എറണാകുളം ജില്ലയിലെ 14 പേരും ഇടുക്കി ജില്ലയിലെ 7 പേരും കണ്ണൂര്‍ ജില്ലയിലെ 37 പേരും കാസര്‍കോട് ജില്ലയിലെ 24 പേരും കൊല്ലം ജില്ലയിലെ 2 പേരും കോട്ടയം ജില്ലയിലെ 3 പേരും കോഴിക്കോട് ജില്ലയിലെ 6 പേരും മലപ്പുറം ജില്ലയിലെ 4 പേരും പത്തനംതിട്ട ജില്ലയിലെ 8 പേരും തിരുവനന്തപുരം ജില്ലയിലെ 8 പേരും തൃശൂര്‍ ജില്ലയിലെ 7 പേരും വയനാട് ജില്ലയിലെ 2 പേരുമാണ് ഡിസ്ചാര്‍ജായത്.

ഇതില്‍ എട്ട് വിദേശികളുമുണ്ട്. 7 വിദേശികള്‍ എറണാകുളം മെഡിക്കല്‍ കോളജില്‍ നിന്നും ഒരാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്നുമാണ് ഡിസ്ചാര്‍ജ് നേടിയത്. അതേസമയം കേരളത്തില്‍ 364 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ 238 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. രണ്ട് പേര്‍ മരിച്ചു. കൂടാതെ വിവിധ ജില്ലകളിലായി 1,29,751 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,29,021 പേര്‍ വീടുകളിലും 730 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

Comments are closed.