കോവിഡ് 19; രോഗപ്രതിരോധശേഷി കൂട്ടാനുള്ള ഹോമിയോ മരുന്നായ ‘ആഴ്‌സനിക് ആൽബം 30’ സൗജന്യമായി എത്തിച്ചുനൽകുന്നു.

തിരുവനന്തപുരം: ഇന്ത്യൻ ഹോമിയോപ്പതിക് മെഡിക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ ‘പ്രതിരോധശേഷി വർദ്ധിപ്പിക്കാനുള്ള ഹോമിയോ മരുന്ന്’ ആവശ്യാനുസരണം സൗജന്യമായി എത്തിച്ചുനൽകുന്നു.

കോവിഡ് 19 രോഗത്തിന് ഇതുവരെ കൃത്യമായ മരുന്ന് കണ്ടുപിടിച്ചിട്ടില്ല. ഈ രോഗത്തിന് കാരണമായ കൊറോണ വൈറസിനെ തടയാൻ പ്രതിരോധ മരുന്നും കണ്ടുപിടിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ശുചിത്വം, സാമൂഹിക അകലം തുടങ്ങിയവ പാലിക്കുകയും ഒപ്പംതന്നെ നമ്മുടെ ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുകയും മാത്രമേ തൽക്കാലം നിവൃത്തിയുള്ളൂ.
കേന്ദ്ര ആയുഷ് മന്ത്രാലയം നിർദ്ദേശിച്ച രോഗപ്രതിരോധശേഷി കൂട്ടാനുള്ള ‘ആഴ്‌സനിക് ആൽബം 30’ പോലുള്ള ഹോമിയോ മരുന്നുകൾ ഇന്ത്യൻ ഹോമിയോപ്പതിക് മെഡിക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ അവശ്യമേഖലകളിൽ പണിയെടുക്കുന്നവർക്ക് സൗജന്യമായി വിതരണം ചെയ്തുതുടങ്ങി.

കോവിഡ് 19 മഹാമാരിയിൽ നിന്നും ജനങ്ങളെ സംരക്ഷിക്കുന്നതിനായി അതീവ ജാഗ്രതയോടെ സർക്കാർ നിർദ്ദേശങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കുകയും, ആരോഗ്യ വകുപ്പുമായി തോളോടുതോൾ ചേർന്നു ഏറ്റവും സ്തുത്യർഹമായ സേവനം ചെയ്തുകൊണ്ടുമിരിക്കുന്ന കേരളം ഒട്ടാകെയുള്ള മുഴുവൻ പോലീസ് സേനക്കും ഈ ഹോമിയോ മരുന്നുകൾ ലഭ്യമാക്കുന്നതിനായി സംസ്ഥാന പോലീസ് ആസ്ഥാനം ഉൾപ്പെടെ എല്ലാ ജില്ലാ പോലീസ് ആസ്ഥാനങ്ങളിലും ഇമ്മ്യൂൺ ബൂസ്റ്റർ മരുന്നുകൾ ഇന്ത്യൻ ഹോമിയോ മെഡിക്കൽ അസോസിയേഷൻ റാപിഡ് എപിഡെമിക് കൺട്രോൾ സെല്ലിന്റെ മേൽനോട്ടത്തിൽ എത്തിച്ചു നൽകി.

ഹോമിയോ ഇമ്മ്യൂൺ ബൂസ്റ്റർ മരുന്നുകൾ ഒരിക്കലും കോവിഡ് 19 രോഗത്തിനുള്ള മരുന്നോ, ഈ രോഗം വരാതിരിക്കുന്നതിനുള്ള ഗ്യാരന്റീഡ് വാക്‌സിനോ അല്ല.ഈ മരുന്ന് കഴിച്ചവർ കോവിഡ് 19 രോഗാവസ്ഥയിലേക്ക് കടന്നാൽപ്പോലും രോഗാവസ്ഥയിൽ പ്രകടമായ കുറവുണ്ടാവുമെന്നതും കോംപ്ലിക്കേഷനുകൾ കുറവായിരിക്കും കൂടാതെ നവജാത ശിശുക്കൾ, ഗർഭിണികൾ,മറ്റ് അലോപ്പതി
ആയുർവേദ മരുന്ന് കഴിച്ചുകൊണ്ടിരിക്കുന്നവർ തുടങ്ങി ഏതൊരാൾക്കും പാർശ്വഫലമില്ലാത്ത ഈ ഹോമിയോ മരുന്നുകൾ കഴിക്കാവുന്നതാണെന്ന് ഇന്ത്യൻ ഹോമിയോപ്പതിക്ക് മെഡിക്കൽ അസോസിയേഷൻ പ്രസിഡന്റ് ഡോക്ടർ സജി പറഞ്ഞു.

പ്രതിരോധശേഷി വർദ്ധിപ്പിക്കാനുള്ള ഈ മരുന്ന് ആവശ്യമുള്ള റസിഡൻസ് അസോസിയേഷനുകൾ, സന്നദ്ധ പ്രവർത്തകർ, അവശ്യവകുപ്പുകളിൽ ജോലി ചെയ്യുന്ന പോലീസ്, എക്സൈസ്, ഫയർ ഫോഴ്സ് തുടങ്ങിയവർ ബന്ധപ്പെടുക.

ബന്ധപ്പെടേണ്ട നമ്പർ

9446356758, 9946583020

ഷിബു കൂട്ടുംവാതുക്കൽ

Comments are closed.